12:19am 08 September 2026
NEWS
ആർ ശങ്കർ അനുസ്മരണ പരിപാടി
08/11/2025  07:05 PM IST
nila
ആർ ശങ്കർ അനുസ്മരണ പരിപാടി

ചെങ്ങന്നൂർ: കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച മഹാനായ നേതാവാണ് ആർ ശങ്കർ എന്ന് എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ ഡി സി ചെയർമാൻ ഡോ. എ.വി. ആനന്ദരാജ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനത്തിലൂടെ മികച്ച മുഖ്യമന്ത്രിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എസ് എൻ ട്രസ്റ്റ് സ്ഥാപിച്ചു കൊണ്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാനും, ഉന്നത വിദ്യാഭ്യാസം സാധാരണക്കാരനു പോലും കരഗതമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സമുദായത്തിൻ്റെയും സമൂഹത്തിൻ്റെയും ഉന്നതിക്കായി നിരന്തരം പരിശ്രമിച്ച ധിഷണാശാലിയായ നേതാവാണ് ആർ ശങ്കർ . ചെങ്ങന്നൂർ എസ് എൻ കോളജിൽ സംഘടിപ്പിച്ച ആർ ശങ്കർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ ഡി സി കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ ഡി സി ട്രഷറർ ഗോപൻ ആഞ്ഞിലിപ്ര അനുസ്മരണ പ്രഭാഷണവും, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സ്മിതാ ശശിധരൻ ആമുഖ പ്രസംഗവും നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷെറിൻ കെ,ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം സിൻസി .ബി , എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി കോർഡിനേറ്റർ ബി ബാബു, സജീഷ്, ശ്രീദേവി ഗോപാല കൃഷ്ണൻ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ഡോക്ടറേറ്റ് നേടിയ അദ്ധ്യാപകരായ ഡോ തുഷാര സജി, ഡോ.സൗമ്യ സുരേന്ദ്രൻ, ഡോ. കാർത്തിക എന്നിവരേയും ഗ്രന്ഥകാരി ശ്രീജയേയും ചടങ്ങിൽ വച്ച് ആദരിച്ചു. യു ജി സി അക്രഡിറ്റേഷൻ ഏ ഗ്രേഡ് നേടിയതിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് നേടിയ കോളജ് പ്രിൻസിപ്പലിനേയും സ്റ്റാഫിനേയും ഉപഹാരം നൽകി ആദരിച്ചു. റാങ്ക് ജേതാക്കളടക്കം ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് അന്നദാനവും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.