
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രിയും എസ് എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർശങ്കറിന്റെ 54- മത് അനുസ്മരണം മാന്നാർ എസ്എൻഡിപി യൂണിയനിൽ നടന്നു. അനുസ്മരണ സമ്മേളനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ കൺവീനർ അനിൽ പി ശ്രീരംഗം അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ, അനിഷ് പി ചേങ്കര, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിനുരാജ് വി, മേഖലാ ചെയർമാൻമാരായ വിശ്വനാഥൻ കെ, വേണു കെ കേശവ് കൺവീനർമാരായ രവി പി കളിയ്ക്കൽ, എം ഉത്തമ്മൻ, സുധാകരൻ സർഗ്ഗം, മോഹനൻ പി,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ സുരേഷ് കുമാർ കെ വി എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്.കമ്മിറ്റി അംഗം പി ബി സൂരജ് കൃതജ്ഞതയും പറഞ്ഞു










