11:39am 11 November 2026
NEWS
മഹാരാജാസിൽ ആർ പ്രോഗാമിംഗ് തുടർ ശില്പശാല


26/09/2025  09:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാരാജാസിൽ ആർ പ്രോഗാമിംഗ് തുടർ ശില്പശാല
HIGHLIGHTS

മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വകപ്പ് സംഘടിപ്പിച്ച "ആർ പ്രോഗാമിംഗ്" തുടർ ശില്പശാല ഡോ: ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. വേദിയിൽ പ്രൊഫ. എസ് ഹരികുമാർ, 
ഡോ: ജി.എൻ. പ്രകാശ്, സന്തോഷ് ടി വർഗീസ്

കേരള ഇക്കണോമിക് അസ്സോസിയേഷൻ്റെ ധനസഹായത്തോടെ  എറണാകളം മഹരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം ഡേറ്റാ വിശകലനത്തിലും സാമ്പത്തികശാസ്ത്ര മോഡലിങ്ങിനും ഉപയോഗിക്കുന്ന "ആർ പ്രോഗ്രാമിങ്ങിൽ" നടത്തുന്ന ആറുദിന ദേശീയ ശില്പശാലയുടെ രണ്ടാം ഘട്ടം ഐ.ബി.എം ഇന്ത്യ സോഫ്റ്റ് വെയർ ലാബിൻ്റെ  ചീഫ് സ്റ്റാറ്റിസ്സ്റ്റ്യീഷനും ഡേറ്റാ സയൻസ്റ്റിൻ്റുമായ ഡോ: ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഒരു മാസം മുമ്പ് സംഘടിപ്പിച്ച ആദ്യഘട്ടത്തിൻ്റെ തടുർച്ചയായാണിത്. ബിരുദ ബിരുദാനന്തര വിദ്യാഭ്യാസത്തിൽ നിന്ന് ആർജ്ജിക്കുന്ന  സൈദ്ധാന്തിക വിജ്ഞാനത്തെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന തരത്തിൽ പ്രയോഗിക്കുന്നതിന് ആവശ്യമായ  നൈപുണി വികസിപ്പിക്കേണ്ടതുണ്ട്.  അതിന് സഹായിക്കുന്ന ലോകത്തിലെ മുൻനിര സ്വതന്ത്ര വിശകലന സോഫ്റ്റ് വെയറായ "ആർ പ്രോഗ്രാമിങ്ങിൽ"   അദ്ധ്യാപകരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും പരിശിലിപ്പിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജായ ഡോ: ജി.എൻ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരള ഇക്കണോമിക് അസ്സോസിയേഷൻ്റെ സീനിയർ വൈസ് പ്രസിണ്ടൻ്റും കൊച്ചി സർവകലാശാലയുടെ മുൻ ഡീനുമായ പ്രൊഫ. എസ് ഹരികുമാർ ആശംസകൾ നേർന്നു. വകുപ്പ് അദ്ധ്യക്ഷനായ സന്തോഷ് ടി വർഗീസ് സ്വാഗതവും ശില്പശാലയുടെ കോ-ഓർഡിനേറ്ററായ ഡോ: അന്ന എബ്രാഹം പച്ചയിൽ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img