
കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കം അപലപനീയമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഗാന്ധി ഘാതകര്‍ തന്നെയാണ് പേര് പോലും അടര്‍ത്തിമാറ്റി രാജ്യത്ത് നിന്ന് ഗാന്ധി സ്മരണകളെ വിസമരിക്കാന്‍ ശ്രമിക്കുന്നത്. ലോക ജനതയുടെ മുന്നില്‍ സമാധാനത്തിന്റെ സന്ദേശ വാഹകനായ ഗാന്ധിയെ മറക്കാന്‍ സംഘപരിവാറിന്റെ ഗൂഢതന്ത്രം വിലപ്പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കകേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എറണാകുളം ഡിസിസിയും ഐഎന്‍ടിയുസിയും സംയുക്തമായി സംഘടിപ്പിച്ച റിസര്‍വ് ബാങ്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
എറണാകുളം ടൗണ്‍ ഹൈളിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും, ഐഎന്‍ടിയുസി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിനിരന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുള്‍ മുത്തലിബ്, ഐ കെ രാജു, എം ആര്‍ അഭിലാഷ്, ടി ജെ വിനോദ് എംഎല്‍എ, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, മനോജ് മൂത്തേടന്‍, നേതാക്കളായ ഏലിയാസ് കാരിപ്ര, ചന്ദ്രലേഖ ശശിധരന്‍, റഷീന സലാം, ഹേമലത രവി, ടി കെ രമേശന്‍, ഷീബ സാമുവല്‍, ഇ കറുവേലിക്കുട്ടി, ആന്റണി പട്ടുവം, ബെന്നി പാട്ടത്തില്‍, വി ആര്‍ സുധീര്‍, ബാബു പുത്തനങ്ങാടി, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google







