01:23pm 13 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവതി രം​ഗത്ത്
22/08/2025  11:39 AM IST
nila
 രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവതി രം​ഗത്ത്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗികാരോപണവുമായി ഒരു യുവതി കൂടി രം​ഗത്ത്. രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. നിരന്തരം ഹോട്ടൽ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി ഒടു വാർത്താ ചാനലിനോട് പ്രതികരിച്ചു.

'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഐ ഡോണ്ട് കെയർ എന്നായിരുന്നു മറുപടി', യുവതി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img