06:53pm 10 November 2026
NEWS
വേടൻ ബലാത്സം​ഗം ചെയ്ത വനിതാ ഡോക്ടറെ സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
01/08/2025  11:46 AM IST
nila
വേടൻ ബലാത്സം​ഗം ചെയ്ത വനിതാ ഡോക്ടറെ സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

റാപ്പർ വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയ വനിതാ ഡോക്ടറെ ഇയാൾ സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. ഒന്നര വർഷത്തിലേറെ പല സ്ഥലങ്ങളിൽ വെച്ച് ബലാത്സം​ഗം ചെയ്തെന്നും പലപ്പോഴായി മുപ്പതിനായിരം രൂപയിലേറെ വാങ്ങിയിട്ടുണ്ട് എന്നുമാണ് യുവതി വേടനെതിരായ പരാതിയിൽ പറയുന്നത്. 

അതേസമയം, ലേഡി ഡോക്ടറുടെ പരാതിയിൽ വേടനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസ് തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാകും അന്വേഷിക്കുക.  ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും. 

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img