08:15pm 04 August 2026
NEWS
അന്യസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ടെക്നോപാർക്കിലെ പൂന്തോട്ട തൊഴിലാളി അറസ്റ്റിൽ

03/01/2025  06:33 PM IST
nila
അന്യസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ടെക്നോപാർക്കിലെ പൂന്തോട്ട തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ടെക്നോപാർക്കിലെ പൂന്തോട്ട തൊഴിലാളി അറസ്റ്റിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് അറസ്റ്റിലായത്.  രണ്ടുദിവസം മുമ്പാണ് കഠിനംകുളത്തുവെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ടെക്നോപാർക്കിൽ വെച്ചാണ് കഠിനംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കടന്നുപിടിക്കുന്നതിനിടയിൽ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവൽ പറഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തുടർന്നായിരുന്നു യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. ബൈക്കിൻറെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img