NEWS
ക്വിസാത്മ ടിഎംഎ - ഇസാഫ് ബാങ്ക് ക്വിസ് മത്സരം 28ന്
16/09/2026 05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന 'ക്വിസാത്മ ' ബിസിനസ് ക്വിസ് ഈമാസം 28ന് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ. രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. രണ്ടുപേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിജയികൾക്ക് ലഭിക്കുന്ന ക്വിസ് മത്സരത്തിന് നേതൃത്വം നൽകുന്നത് പ്രശസ്ത ക്വിസ് മാസ്റ്റർ എ ആർ രഞ്ജിത്താണ്. 2023ൽ ആരംഭിച്ച ടിഎംഎ- ഇസാഫ് ബാങ്ക് ദേശീയ ക്വിസ് മത്സരത്തിന്റെ അഞ്ചാമത്തെ എഡിഷനാണിത്. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കുമായി വിളിക്കുക: 8129 122 144
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










