03:37am 11 August 2026
NEWS
ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്കർ ഡെ ആയി ആചരിച്ചു
10/08/2026  12:16 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്കർ ഡെ ആയി ആചരിച്ചു

കൊച്ചി : കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്കർ ഡെ ആയി ആചരിച്ചു.പുതു തലമുറയെ ലഹരി വലയത്തിൽ നിന്ന് സമ്പൂർണ്ണമായി രക്ഷിക്കാൻ മദ്യം, മയക്കുമരുന്ന്കളെ നാടു കടത്തുക, രാജ്യത്തെ രക്ഷിക്കുക.മയക്കുമരുന്ന് മാഫിയയെ ഫലപ്രദമായി അമർച്ച ചെയ്യാൻ തൂഫാൻ പദ്ധതി കൂടൂതൽ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ദിനാചരണ സമ്മേളനം ഉന്നയിച്ചു.ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ പട്ടണ , ഗ്രാമ ,ഉൾപ്രദേശങ്ങളിൽ പോലീസ്, എക്സെസ് നൈറ്റ് പട്രോളിങ്ങ് ശക്തമാക്കണം. ലഹരി വിരുദ്ധ ബോധവൽക്കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.ദിനാചരണ ഉദ്ഘാടനം സമിതി അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ നിർവ്വഹിച്ചു.പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. ക്വിറ്റ് ലിക്കർ ഡെ ദിന സന്ദേശം ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ നൽകി.പ്രോഗ്രാം കൺവീനർ ജോൺസൺ പാട്ടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസറ്റർ മരിയൂസ, സിസറ്റർ ജോയ്സി,ചെറിയാൻ മുണ്ടാടൻ, ചാക്കോച്ചൻ കരുമത്തി, കെ.വി ജോണി എന്നിവർ പ്രസംഗിച്ചു. സമിതിയുടെ പരിധിയിൽ വരുന്ന എല്ലാ ഇടവക യൂണിറ്റ് കളിലും ക്വിറ്റ് ലിക്കർ ഡെ ആചരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img