02:00pm 11 August 2026
NEWS
ക്യു.എസ്.എല്ലും എജ്യൂക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
11/08/2026  11:10 AM IST
nila
ക്യു.എസ്.എല്ലും എജ്യൂക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

​ദോഹ: പ്രമുഖ ചാരിറ്റബിൾ സംഘടനയായ എജ്യൂക്കേഷൻ എബൗ ഓൾ (EAA) ഫൗണ്ടേഷനുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തർ സ്റ്റാർസ് ലീഗ് (QSL). 2026-2027, 2027-2028 എന്നീ രണ്ട് സീസണുകളിലേക്കാണ് കരാർ. ഇതോടെ ഖത്തർ സ്റ്റാർസ് ലീഗിന്റെ ഔദ്യോഗിക കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പങ്കാളിയായി EAA ഫൗണ്ടേഷൻ പ്രവർത്തിക്കും.കായിക വിനോദത്തിലൂടെ കുട്ടികൾക്കും യുവാക്കൾക്കും വിദ്യാഭ്യാസം നൽകാനും, ശാക്തീകരണത്തിനും, മികച്ച ഭാവി ഉറപ്പാക്കുന്നതിനുമാണ് ഈ സഹകരണം വഴി ലക്ഷ്യമിടുന്നത്.വികസനവും മികവും വളർത്തുന്ന എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കാൻ QSL പ്രതിജ്ഞാബദ്ധമാണെന്നും, EAA ഫൗണ്ടേഷൻ ആഗോളതലത്തിൽ നൽകുന്ന സംഭാവനകൾ വലുതാണെന്നും QSL സെയിൽസ്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റബീഅ അൽ കുവാരി പറഞ്ഞു.ഫുട്ബോളിന്റെ ജനപ്രീതി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും, യുവതലമുറയിൽ ആത്മവിശ്വാസം വളർത്താനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് EAA ചീഫ് ഓപ്പറേഷൻസ് ഓഫീസർ അലി തുർക്കി അൽ സുബൈ വ്യക്തമാക്കി.ക്രീയേറ്റീവ് പ്രൊഡക്ഷൻ കമ്പനിയായ സൂം ലൈവ്, ദോഹ ബാങ്ക് സ്റ്റാർസ് ലീഗിന്റെയും ഖത്തർ കപ്പിന്റെയും (2026-2027, 2027-2028 സീസണുകൾ) ബിസിനസ് & ഒഫീഷ്യൽ പാർട്ണറായി കരാറിലെത്തി.വിഷ്വൽ ഐഡന്റിറ്റി പാർട്ണറായ 'ദി ലുക്ക് കമ്പനി'യുമായുള്ള പങ്കാളിത്തം മൂന്ന് സീസണുകളിലേക്ക് (2026-2027 മുതൽ 2028-2029 വരെ) പുതുക്കിയതായും QSL അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img