
ദോഹ: ഖത്തറിന്റെ ഗവേഷണ-വികസന-നവീകരണ മേഖലയിലെ (RDI) സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി ഖത്തർ റിസർച്ച് ഡെവലപ്പ്മെന്റ്ആൻഡ് ഇന്നോവഷൻ (QRDI)
കൗൺസിൽ മീഡിയ സിറ്റി ഖത്തർ പ്രതിനിധി സംഘവുമായി ചേർന്ന് ആശയവിനിമയ സമ്മേളനം നടത്തി.
സ്റ്റാർട്ടപ്പുകൾക്കും മീഡിയ പദ്ധതികൾക്കും ശക്തിപകരുന്നസമ്മേളനത്തിൽQRDI കൗൺസിലിന്റെ ദേശീയ നവീകരണ മുൻഗണനകളെ പരിചയപ്പെടുത്തുകയും,
ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വലിയ പ്രാദേശിക എന്റർപ്രൈസുകൾ (LLEs)
എന്നിവയുമായുള്ള
സഹകരണ മേഘലകൾ ശക്തിപെടുത്തും.
ഖത്തറിന്റെ നവീകരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇത്തരത്തിലുള്ള തന്ത്രപരമായ സംഭാഷണങ്ങൾ നിർണായകമാണ്. മീഡിയ സിറ്റി ഖത്തറിനെയും അതിന്റെ പങ്കാളികളെയും ഉൾപ്പെടുത്തുന്നത് ദേശീയ പുരോഗതിയെ വേഗത്തിലാക്കുന്ന പങ്കാളിത്തങ്ങൾക്ക് വഴി തുറക്കുമെന്ന്QRDI കൗൺസിൽ ഡയറക്ടർ ബാദർ അൽ-സാഈ പറഞ്ഞു.250-ലധികം കമ്പനികൾ, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾ, മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്നു. നവീന സാങ്കേതിക വിദ്യകളിൽ മുന്നോട്ട് പോകുന്നതിന്
QRDIകൗൺസിലുമായുള്ള സഹകരണം മാധ്യമ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന ഒരു അടിസ്ഥാനപടി ആയിരിക്കുമെന്ന്മീഡിയ സിറ്റി ഖത്തറിന്റെ ബിസിനസ് വികസന ഡയറക്ടർ തയർ ഖാലിദ് അൽ-അനാനി വ്യക്തമാക്കി.
പ്രോഗ്രാമിന്റെ ഭാഗമായി QRDI കൗൺസിലിന്റെ നവീകരണ തന്ത്രം, ഫണ്ടിംഗ് അവസരങ്ങൾ, ഓപ്പൺ ഇന്നൊവേഷൻതുടങ്ങിയ വിഷയങ്ങളിൽ അവലോകനങ്ങളും AI–യുമായി ബന്ധപ്പെട്ട പാനൽ ചർച്ചകളും നടന്നു.











