04:44am 08 November 2026
NEWS
പൊലീസിൽ പരാതി കൊടുക്കുന്നതിനും ക്യു.ആർ കോഡ് വരുന്നു
02/03/2025  09:43 AM IST
nila
പൊലീസിൽ പരാതി കൊടുക്കുന്നതിനും ക്യു.ആർ കോഡ് വരുന്നു

കേരള പൊലീസിൽ പരാതി കൊടുക്കുന്നതിനും ക്യു.ആർ കോഡ് വരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമാണ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി നിർവഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവര സാങ്കേതികവിദ്യയിലെ ആശയങ്ങൾ പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പരാതി കൊടുക്കുന്നതിന് ക്യു. ആർ കോഡ് സംവിധാനം ഉപയോഗിക്കുവാനും ചാർജ് ഷീറ്റ് ഓൺലൈനായി സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങളാകും പൊലീസിൽ നടപ്പാക്കുക എന്നാണ് മുഖ്യമന്ത്രി നൽകുന്ന സൂചന. മന്ത്രി വി.എൻ.വാസവൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആന്റോ ആന്റണി എം.പി., പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പി. മനോജ് എബ്രഹാം, സൗത്ത് സോൺ ഐ.ജി. ശ്യാം സുന്ദർ, എറണാകുളം റെയിഞ്ച് ഡി.ഐ.ജി. സതീഷ് ബിനോ എന്നിവർ ഓൺലൈനിലും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈ.എസ്.പി. എം. അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ഗ്രാമപഞ്ചായത്ത് അംഗം സി.വി. അനിൽകുമാർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img