10:27am 13 November 2026
NEWS
1 ലക്ഷം റിയാൽ മുതൽ ബോണ്ട് നിക്ഷേപം; റീട്ടെയിൽ വിപണി തുറന്ന് QNBFS
22/12/2025  11:18 AM IST
nila
1 ലക്ഷം റിയാൽ മുതൽ ബോണ്ട് നിക്ഷേപം; റീട്ടെയിൽ വിപണി തുറന്ന് QNBFS

ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (QSE) ലിസ്റ്റ് ചെയ്ത ബോണ്ടുകളുടെ റീട്ടെയിൽ വ്യാപാരം ആദ്യമായി സാധ്യമാക്കി QNB ഫിനാൻഷ്യൽ സർവീസസ് (QNBFS). ഖത്തറിൽ വ്യക്തിഗത നിക്ഷേപകർക്കും ചെറിയ സ്ഥാപനങ്ങൾക്കും നേരിട്ട് ബോണ്ട് വ്യാപാരത്തിന് അവസരം ഒരുക്കുന്ന ആദ്യ ബ്രോക്കറാണ് QNBFS. വലിയ സ്ഥാപനങ്ങൾക്കു മാത്രമായി പരിമിതമായിരുന്ന ഫിക്സ്ഡ് ഇൻകം സെക്യൂരിറ്റികളിലേക്കുള്ള പ്രവേശനം ചെറുകിട ക്കാർക്കും സാധ്യമാകുകയാണ്.
കുറഞ്ഞത് 50 മില്യൺ റിയാൽ വരെ നിക്ഷേപം ആവശ്യമായിരുന്ന ബോണ്ട് വിപണി, ഇപ്പോൾ 1 ലക്ഷം റിയാൽ മുതൽ വ്യക്തിഗത നിക്ഷേപകർക്ക് തുറന്നുകൊടുത്തിരിക്കുകയാണ്.
ഖത്തർ സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തോടെ QNBയുടെ പ്രൈമറി ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിൽ, ഖത്തർ സർക്കാർ ബോണ്ടുകൾ വാങ്ങാനും വിൽക്കാനും QNBFS വഴി നിക്ഷേപകർക്ക് സാധിക്കും. സുതാര്യവും മത്സരാധിഷ്ഠിതവുമായ വിലകളിൽ ഏത് സമയത്തും എക്സിറ്റ് ഓപ്ഷൻ ലഭ്യമാക്കുന്നതിലൂടെ നിക്ഷേപക വിശ്വാസവും സൗകര്യവും വർധിപ്പിക്കുമെന്ന് QNBFS അറിയിച്ചു.
ഈ നീക്കം ഖത്തർ സെൻട്രൽ ബാങ്കിന്റെ സർക്കാർ സെക്യൂരിറ്റികളുടെ ലിക്വിഡിറ്റിയും വിപണി ആഴവും വർധിപ്പിക്കാനുള്ള ദർശനത്തോടു ചേർന്നതാണ്.  ഖത്തറിന്റെ മൂലധന വിപണിയെ കൂടുതൽ വൈവിധ്യമാർന്നതും ആഗോള നിക്ഷേപകർക്ക് ആകർഷകവുമാക്കുന്ന ഒരു പ്രധാന മുന്നേറ്റമായി ഇതിനെവിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img