05:22am 09 November 2026
NEWS
ക്യു.എൻ.ബി മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ക്യാമ്പയിൻ: മക്ലാറൻ കാർ സമ്മാനമായി നൽകി
10/08/2026  10:49 AM IST
nila
ക്യു.എൻ.ബി മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ക്യാമ്പയിൻ: മക്ലാറൻ കാർ സമ്മാനമായി നൽകി

ദോഹ: ക്യു.എൻ.ബി ഗ്രൂപ്പും മാസ്റ്റർകാർഡും ചേർന്ന് സംഘടിപ്പിച്ച ഡെബിറ്റ് കാർഡ് പ്രചാരണ പരിപാടിയുടെ ബമ്പർ സമ്മാനമായ 2026 മോഡൽ മക്ലാറൻ അർതുറ സ്പൈഡർ (McLaren Artura Spider) സൂപ്പർ കാർ വിജയിക്ക് കൈമാറി. നാസർ അബ്ദുൽഹാദി അൽ ഹാജ്രിയാണ് സമ്മാനത്തിന് അർഹനായത്.  
​വാണിജ്യ വ്യവസായ മന്ത്രാലയ (MoCI) പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ദോഹയിൽ നടന്ന  ചടങ്ങിൽ ക്യു.എൻ.ബി, മാസ്റ്റർകാർഡ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർചേർന്ന് വിജയിക്ക് താക്കോൽ കൈമാറി.  
​ക്യു.എൻ.ബി മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി മെയ് 17 മുതൽ ജൂലൈ 2 വരെയായിരുന്നു ഈ ആനുകൂല്യ പദ്ധതി സംഘടിപ്പിച്ചത്. ഉപഭോക്താക്കളുടെ നിരന്തരമായ പിന്തുണയ്ക്കും ആത്മാർത്ഥതയ്ക്കും നന്ദി സൂചകമായാണ് ഇത്തരം അപൂർവ്വ സമ്മാനങ്ങൾ ഒരുക്കുന്നതെന്ന് ക്യു.എൻ.ബി ഗ്രൂപ്പ് റീട്ടെയിൽ ബാങ്കിംഗ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദിൽ അലി അൽ മൽക്കി പറഞ്ഞു.  
​ഉപഭോക്താക്കൾക്ക് സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനൊപ്പം മികച്ച അനുഭവങ്ങൾ സമ്മാനിക്കാനാണ് ക്യു.എൻ.ബിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ഖത്തറിലെയും കുവൈത്തിലെയും മാസ്റ്റർകാർഡ് കൺട്രി മാനേജർ എർദെം ചാക്കർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img