04:05am 29 October 2026
NEWS
എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി QNB
21/05/2025  11:57 AM IST
nila
എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി QNB

ദോഹ: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ QNB ഗ്രൂപ്പ്, ലോകത്തിലെ മുൻനിര ആഡംബര ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ Harrods, ഡിജിറ്റൽ പേയ്‌മെന്റുകളിലെ ആഗോള നേതാവായ Visa എന്നിവയുമായി സഹകരിച്ച്, എക്സ്ക്ലൂസീവ് Harrods QNB വിസ ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്തു.
മുഷൈരിബിലെ Harrods ടീ റൂമിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽQNB ഗ്രൂപ്പ് റീട്ടെയിൽ  ബാങ്കിംഗ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അദേൽ അലി അൽ മാൽക്കി, വിസ GCC ഓപ്പറേഷൻസിന്റെ റീജിയണൽ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. സയീദ ജാഫർ എന്നിവർപങ്കെടുത്തു.
ജൂൺ ആദ്യം മുതൽ QNB ഹാരോഡ്‌സ് വിസ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭ്യമാകും.പ്രീമിയവും സുരക്ഷിതവുമായ പേയ്‌മെന്റ് അനുഭവം ഉറപ്പാക്കുന്ന QNB മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി വിപുലമായ സുരക്ഷാ സവിശേഷതകളും തടസ്സമില്ലാത്ത ഡിജിറ്റൽ മാനേജ്‌മെന്റും QNB ഹാരോഡ്‌സ് വിസ ക്രെഡിറ്റ് കാർഡിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img