NEWS
ബർളിനിൽ നടക്കുന്ന പത്രപ്രവർത്തന വികസന സെമിനാറിൽ QNA പങ്കെടുക്കും
04/10/2025 10:37 AM IST
nila

ദോഹ: വാർത്താ ഏജൻസി പത്രപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള പ്രത്യേക സെമിനാർ തിങ്കളാഴ്ച ജർമ്മനിയിലെ ബർളിനിൽ നടക്കും. ഖത്തർ ന്യൂസ് ഏജൻസി (QNA)യും ഇതിൽ പങ്കെടുക്കും.അറബ് ന്യൂസ് ഏജൻസികളുടെ ഫെഡറേഷൻ (FANA) ജനറൽ സെക്രട്ടേറിയറ്റാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വാർത്താ ഏജൻസികളുടെ പ്രകടനം മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പ്രാവീണ്യം വർധിപ്പിക്കൽ, കമ്മ്യൂണിക്കേഷൻ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സാങ്കേതിക പുരോഗതികൾ പിന്തുടരൽ, സോഷ്യൽ മീഡിയയിലെ വ്യാജവാർത്ത പ്രചാരണം തടയൽ എന്നിവയാണ് മുഖ്യ ചർച്ചാവിഷയങ്ങൾ.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ വാർത്താ ഏജൻസികളും ജർമ്മൻ പ്രസ് ഏജൻസി (dpa)യും സെമിനാറിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











