
ദോഹ: ഖത്തർ ന്യൂസ് ഏജൻസി (QNA) ട്രെയിനിംഗ് സെന്ററിന്റെ 2026-ലെ പരിശീലന പദ്ധതിയുടെ ഭാഗമായി വീഡിയോ ചിത്രീകരണത്തിലും മോണ്ടേജിലും (എഡിറ്റിംഗ്) അഞ്ചുദിവസത്തെ പ്രത്യേക പരിശീലന കോഴ്സ് ആരംഭിച്ചു. ക്യു.എൻ.എയിലെയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്കായാണ് ഞായറാഴ്ച പരിശീലനം ആരംഭിച്ചത്.
ക്യു.എൻ.എയിലെ ഫോട്ടോഗ്രാഫി, മോണ്ടേജ് വിദഗ്ധനായ അൻവർ ബിൻ അമ്മാറാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രൊഫഷണൽ നിലവാരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതിനും അവ എഡിറ്റ് ചെയ്ത് വാർത്താധിഷ്ഠിത ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനും മാധ്യമപ്രവർത്തകരെ പ്രാപ്തരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണ രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാനും മാധ്യമപ്രവർത്തകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്താനുമാണ് ക്യു.എൻ.എ ട്രെയിനിംഗ് സെന്റർ ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ മാധ്യമരംഗത്ത് ഗുണനിലവാരമുള്ള ദേശീയ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.











