02:43am 12 November 2026
NEWS
QKIC - യൂത്ത് ഫർഹ ഈദ് മീറ്റ് സംഘടിപ്പിച്ചു
29/05/2026  11:53 AM IST
nila
QKIC - യൂത്ത്  ഫർഹ ഈദ് മീറ്റ്  സംഘടിപ്പിച്ചു

 

 

ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ (QKIC) യൂത്ത്  ന്റെ ആഭിമുഖ്യത്തിൽ ഈദുൽ അദ്ഹാ പ്രമാണിച്ച് 'ഫർഹ ഈദ് മീറ്റ്  ' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. 2026 മെയ് 27 ബുധനാഴ്ച പുലർച്ചെ 5.45 ന് അബൂഹമൂറിലെ ICC ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. QKIC പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ഉദ്ഘാടനം നിർവഹിച്ചു. ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹക്കീം പിലാത്തറ,  സ്വലാഹുദ്ദീൻ സ്വലാഹി ആശംസയർപ്പിച്ചു. പരിപാടിയിൽ QKIC Youth ഭാരവാഹികളായ മുനീർ സലഫി, അബ്ദുൽ മാജിദ് നജാത്തി ചുങ്കത്തറ ,അബ്ദുൽ ഖഹാർ, മുഹമ്മദ് ഫബിൽ , മുഹമ്മദ് ജസീം , ഷഹാൻ വി.കെ, അമാൻ അബ്ദുൽ ഹക്കീം,നർജീഷ്  അബ്ദുൽ ഖാദാർ, അമീൻ ഖലീൽ എന്നിവർ സംസാരിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികൾക്ക് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനും ഉതകുന്ന വിവിധ പരിപാടികൾ സംഗമത്തിൽ അരങ്ങേറി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img