NEWS
ക്യു.കെ.ഐ.സി വനിതാ സംഗമം
05/03/2025 04:53 PM IST

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ലേഡീസ് വിങ് വനിതാ സംഗമം സംഘടിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉൽഘാടനം ചെയ്ത സംഗമത്തിൽ ഫാത്വിമ സിറാജ് ഷാർജ 'പതിവ്രതയായ സ്ത്രീ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. വക്റ ഏഷ്യൻ മെഡിക്കൽ സെൻ്റർ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലജ പള്ളിപ്പുറത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ജൂബൈരിയ ടീച്ചർ അധ്യക്ഷത വഹിച്ച സംഗമത്തിൽ നസ്‌ല നിയാസ് സ്വാഗതവും നാസ്വിറ സ്വലാഹിയ്യ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











