04:31am 11 November 2026
NEWS
ക്യു.കെ.ഐ.സി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു




20/08/2025  09:43 AM IST
nila
ക്യു.കെ.ഐ.സി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സ്റ്റുഡന്റസ് വിങിന്റെ ആഭിമുഖ്യത്തിൽ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ആഗസ്ത് 15 വെള്ളിയാഴ്ച രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് കെ ടി ഫൈസൽ സലഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. നമ്മുടെ പൂർവികർ ത്യാഗപൂർണമായ പോരാട്ടത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിന്റെ അർത്ഥസമ്പൂർണ്ണതയോടെ നിലനിർത്താൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്നു അദ്ദേഹം സദസ്യരെ ഉണർത്തി.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ക്വിസ് മത്സരത്തിൽ കാറ്റഗറി ഒന്നിൽ ലിബ മുഹമ്മദ് മറിയം അഹ്മദ്, ഫാത്തിമ അബ്ദുൽ ഗഫൂർ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരായി കാറ്റഗറി രണ്ടിൽ ഹിന ആഷിഫ്, മുഹമ്മദ് ഇഹാൻ, ആയിഷ ആലിയ എന്നിവരും കാറ്റഗറി മൂന്നിൽ ഖാലിദ് കട്ടുപ്പാറ, മുഹമ്മദ് എൻ.ടി. ആഷിഫ് ഹമീദ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.

അൽമനാർ മദ്‌റസ വിദ്യാർഥികൾ ഇന്ത്യൻ സ്വാതത്ര്യ സമരത്തിന്റെ ചരിത്രം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്‌മാൻ മിശ്കാത്തി, വൈ.പ്രസിഡണ്ട് ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ, ജൈസൽ എ.കെ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img