10:56pm 08 November 2026
NEWS
ക്യു.കെ.ഐ.സി ഇൻജാസ് സ്പോർട്സ്ഫെസ്റ്റ്; വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാർ
14/04/2025  12:33 PM IST
nila
ക്യു.കെ.ഐ.സി ഇൻജാസ് സ്പോർട്സ്ഫെസ്റ്റ്; വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാർ

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ക്രിയേറ്റിവിറ്റി വിങിനു കീഴിൽ സംഘടിപ്പിച്ച ഇൻജാസ് സ്പോർട്സ് ഫെസ്റ്റിൽ 145 പോയൻ്റ് നേടി വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാരായി.മത്സരാർത്ഥികളെ വിവിധ കാറ്റഗറികളായി തിരിച്ച് ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, നീന്തൽ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിലായി സംഘടിക്കപ്പെട്ട ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് കഴിഞ്ഞ ദിവസം നടന്ന ട്രാക് & ഫീൽഡ് ഇനങ്ങളോടെയാണ് സമാപനം കുറിച്ചത്.
വാശിയേറിയ മത്സരങ്ങൾ അരങ്ങേറിയ അവസാന ദിനത്തിൽ 110 പോയൻ്റോടെ യെല്ലോ സ്ട്രൈക്കേഴ്സ് റണ്ണറപ്പായും, 92 പോയൻ്റോടെ റെഡ് വാരിയേഴ്സ് സെക്കൻ്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യു.കെ.ഐ.സി പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ട്രഷറർ മുഹമ്മദലി മൂടാടി, നിയാസ് കാവുങ്ങൽ, സിദ്ധീഖലി, അൻവർഷ, ഇസ്മാഇൽ എന്നിവർ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.
അബ്ദുൽ ഹക്കീം പിലാത്തറ, സെലു അബൂബക്കർ, ഷഹാൻ വി.കെ, മുഹമ്മദ് ഫബിൽ, അർഷദ്, മുഹമ്മദ് റിഫാഷ്, ജംഷീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img