05:13am 12 November 2026
NEWS
QIFF സൂപ്പർ കപ്പ് ഫൈനൽ 19ന്
14/12/2025  07:35 AM IST
nila
QIFF സൂപ്പർ കപ്പ് ഫൈനൽ 19ന്

നവംബർ ഡിസംബർ മാസങ്ങളിലായി നടക്കുന്ന  QIFF സൂപ്പർ കപ്പ് സീസൺ 16 ൻ്റെ കിരീടപ്പോരാട്ടം ഡിസംബർ 19 വെള്ളിയാഴ്ച ഹിലാലിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കും. ക്യൂ ആർ ഐ എഫ് സി തൃശ്ശൂർ ഗ്രാൻഡ്മാൾ എഫ് സി മലപ്പുറത്തിനെയാണ് ഫൈനലിൽ നേരിടുന്നത്. പരാജയം അറിയാതെയാണ് ഇരു ടീമുകളും കലാശ പോരാട്ടത്തിന് എത്തുന്നത്. ഇത് വരെ നടന്ന മത്സരങ്ങളിൽ നിന്ന് ഏഴ് ഗോൾ വീതം നേടി മാപ്സ് കോഴിക്കോട് ടീമിൻ്റെ മുസമ്മിലിനൊപ്പം ടോപ് സ്കോറർ പദവി പങ്കിടുന്ന  ജംഷീർ ആണ് മലപ്പുറം ടീമിൻ്റെ കുന്തമുന. അവരുടെ ഷെമാർട്ടൺ, ഷഗിൻ , തൗഫീഖ്, നവാഫ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. ക്യൂ ആർ ഐ എഫ് സി തൃശൂർ ഭാഗത്ത് മുസൂഫ്, ജോൺ , ഷഹീൻ, റഷീദ് ആൻ്റണി എന്നീ താരങ്ങളുടെ മികവിൽ ആണ് പ്രതീക്ഷ. തീ പാറുന്ന പോരാട്ടം ആയിരിക്കും ഇരു ടീമുകളും അൽ അഹ്‌ലി സ്റ്റേഡിയത്തിൽ കാഴ്ച വെക്കുക. 

ഫൈനൽ മത്സരത്തിന് മുന്നോടിയായി സംഗീത നൃത്ത പരിപാടികളും ഒരുക്കുന്നു. സരിഗമപ യിലൂടെയും ബിഗ് ബോസിലൂടെയും ആരാധകരെ കയ്യിലെടുത്ത അക്ബർ ഖാൻ ആയിരിക്കും സംഗീത പരിപാടിയിലെ മുഖ്യ ആകർഷണം. പ്രതാപ് ദാസ്, റിയാസ് കരിയാട് എന്നിവരും ഗാനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എം ഈ എസ് സ്കൂൾ ബാൻഡിൻ്റെ പ്രത്യേക പ്രകടനം മറ്റൊരു ആകർഷണമാണ്. 

സൂപ്പർ കപ്പിൻ്റെ ആരവം ഒഴിയുമ്പോൾ ഈസക്ക സെവൻസിൻ്റെ ആവേശത്തിലേക്ക് കടക്കുകയാണ് പ്രവാസികളായ ഖത്തർ  ഫുട്ബാൾ ആരാധകർ. ഇരുനൂറിലേറെ കളിക്കാർ ഇതിനോടകം റെജിസ്റ്റർ ചെയ്തു കഴിഞ്ഞു. 16 ഫ്രാഞ്ചൈസികളാണ് ടീമുകൾ അണിനിരത്തുക. ഈസക്ക നമ്മെ വിട്ടു പിരിഞ്ഞ ഫെബ്രുവരി ആദ്യ വാരം ഫൈനൽ വരുന്ന വിധത്തിൽ ആയിരിക്കും മത്സരങ്ങൾ ക്രമീകരിക്കുക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img