
ദോഹ: ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റൺ ഇവന്റുകളിൽ ഒന്നായ, QIA ഖത്തർ ഓപ്പൺ ബാഡ്മിന്റൺ – സീസൺ 4 ഡിസംബർ 3 മുതൽ മെഷാഫിലുള്ള ബീറ്റ കംബ്രിഡ്ജ് സ്കൂളിൽ വച്ച് നടക്കുകയാണ്. ! ഖത്തർലെ മുഴുവൻ അക്കാദമിയുടെയും കൂട്ടായ്മയായ BQAB യുമായി സഹകരിച്ചാണ് ടൂർണമെന്റ് സങ്കടിപ്പിക്കുന്നത്.
അത്‌ലൺ ക്ലബ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു :- ടൂർണമെന്റ് ഹെഡ്, ആഷിഫ് ഹമീദ്, ചെയർമാൻ സഫീർ, വൈസ് ചെയർമാൻ: സകരിയ നസീഹ്, കോർപ്പറേറ്റ് ഹെഡ്: റഹീം, ടെക്‌നിക്കൽ ചെയർമാൻ: ബിനോയ് ഫ്രാൻസിസ്, അസിസ്റ്റന്റ് ഹെഡ് ഓഫ് ടൂർണമെന്റ് മുഹമ്മദ് അസ്ഹർ, , വിവിധ സെക്ഷൻ ഹെഡുകളായി ശരീഫ്, അസ്‌ലം, അസീം, ശ്യാം ഗോപൻ, അബു താഹിർ , ജിംനാസ്, സൈമൺ എന്നിവരെ തിരഞ്ഞെടുത്തു.
500 ലധികം താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൊത്തം 22 ക്യാറ്റഗറികൾ ആണുള്ളത്. കുട്ടികൾ സിംഗിൾസ് (ആൺ-കുട്ടികളും പെൺ-കുട്ടികളും): U9, U11, U13, U15, U17, U19, പുരുഷരുടെ ഡബിൾസ്: A, B, C, D, E
സ്ത്രീകളുടെ ഡബിൾസ്: C, D മിക്സഡ് ഡബിൾസ്: C എന്നിവക്ക് പുറമെ എലൈറ്റ് കാറ്റഗറിയായ ഓപ്പൺ സിംഗിൾസ് & ഡബിൾസ് കൂടി ടൂർണമെന്റിന്റെ ഭാഗമാണ് .
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും 70080599 യുമായി ബന്ധപ്പെടാവുന്നതാണ്.










