02:00pm 13 November 2026
NEWS
ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസും സ്റ്റുഡിയോ സമുച്ചയവും ദോഹയിൽ ഉദ്ഘാടനം ചെയ്തു
23/11/2025  08:20 AM IST
nila
ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസും സ്റ്റുഡിയോ സമുച്ചയവും ദോഹയിൽ ഉദ്ഘാടനം ചെയ്തു

ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്ക് നൽകുന്ന സേവനങ്ങളിലും വളർച്ചയിലും ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട്, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിൻ്റേയും മഹത്തായ ഉദ്ഘാടനം 2025 നവംബർ 20-ന് ദോഹയിൽ നടന്നു.

നയതന്ത്രജ്ഞർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, കമ്മ്യൂണിറ്റി - കോർപ്പറേറ്റ് നേതാക്കൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ്, ക്യു.എഫ്.എം ശൃംഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ഖത്തറിലെ പ്രവാസി മാധ്യമരംഗത്തെ അതിൻ്റെ സുപ്രധാനമായ പങ്കിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ, ശ്രീലങ്കൻ അംബാസഡർ ശ്രീമതി. സിത്താര ആസാർഡ്, ക്യു.എഫ്.എം റേഡിയോ ശൃംഖല, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ജി എസ് എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, അൽ ഹിബർ സർവീസസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ ഗാനിം സാദ് എം. അൽ സാദ് അൽ കുവാരി, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ വൈസ് ചെയർമാൻ സൗദ് സാദ് അൽ കുവാരി, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ്, സാംസ്കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവി ജാബിർ മുഹമ്മദ് അലിയാൻ, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിലെ ഇൻ്റർനെറ്റ് ഡൊമെയ്ൻ സെക്ഷൻ മേധാവി നൂറ ജാബർ അൽ മുറൈസിഖ് എന്നിവരുടെ പങ്കാളിത്തം ചടങ്ങിന് മാറ്റ് കൂട്ടി.

ഇന്ത്യൻ, ശ്രീലങ്കൻ അംബാസഡർമാരും, ചെയർമാനും, വൈസ് ചെയർമാൻമാരും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പ്രധാന ഓഫീസ് ഉദ്ഘാടനം ചെയ്തതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, ഗാനിം അൽ സാദ് അൽ കുവാരി അൽ ഹിബർ ഓഫീസിൻ്റെ ഉൽഘാടനം നിർവഹിച്ചു. ശ്രീലങ്കൻ അംബാസഡർ, ചെയർമാൻ, സാംസ്കാരിക മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിലെ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ പുതിയ സ്റ്റുഡിയോ സമുച്ചയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പുതുതായി അവതരിപ്പിച്ച സിതുല സ്റ്റുഡിയോ ശ്രീലങ്കൻ അംബാസഡറും, ബംഗ്ലാ സ്റ്റുഡിയോ ജാബിർ മുഹമ്മദ് അലിയാനും, നേപ്പാൾ സ്റ്റുഡിയോ സൗദ് സാദ് അൽ കുവാരിയും ഉദ്ഘാടനം ചെയ്തു. മലയാളം സ്റ്റുഡിയോ ഇന്ത്യൻ അംബാസഡറാണ് ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥികൾ നവീകരിച്ച മുഴുവൻ ഓഫീസും സ്റ്റുഡിയോയും ചുറ്റിക്കണ്ട ശേഷം കോൺഫറൻസ് റൂമിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുത്തു.

ഔദ്യോഗിക പരിപാടിയിൽ, കെ.സി. അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു. ഈ ഉദ്ഘാടനത്തെ സ്ഥാപനത്തിൻ്റെ പ്രയാണത്തിലെ ഒരു നിർണ്ണായക നിമിഷമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എട്ട് വർഷം കൊണ്ട് ക്യു.എഫ്.എം കൈവരിച്ച വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു—ഒറ്റ ഭാഷാ സ്റ്റേഷനായി രണ്ട് സ്റ്റുഡിയോകളോടെ ആരംഭിച്ച ക്യു.എഫ്.എം ഇന്ന് അഞ്ച് ചാനലുകൾ, അഞ്ച് സ്റ്റുഡിയോകൾ, മലയാളം, തമിഴ്, സിംഹള, നേപ്പാളി, ബംഗ്ലാ ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു മൾട്ടി-പ്ലാറ്റ്ഫോം നെറ്റ്‌വർക്കായി മാറിയിരിക്കുന്നു. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന സാലിഹ് ബിൻ ഗാനിം അൽ അലിയുടെയും അന്നത്തെ ഇന്ത്യൻ അംബാസഡറായിരുന്ന പി. കുമരൻ്റേയും സാന്നിധ്യത്തിൽ 2017-ൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. മൂല്യാധിഷ്ഠിത വിവര-വിനോദ ഉള്ളടക്കത്തോടുള്ള സ്റ്റേഷൻ്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രവാസി സമൂഹത്തിൻ്റെ ക്ഷേമത്തിന് നിരന്തരം പ്രാധാന്യം നൽകുന്ന ഖത്തർ ഭരണകൂടത്തിനും, പ്രത്യേകിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അബ്ദുൽ ലത്തീഫ് അഗാധമായ നന്ദി രേഖപ്പെടുത്തി.

കോവിഡ്-19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾ തരണം ചെയ്തതും അദ്ദേഹം അനുസ്മരിച്ചു. ശ്രോതാക്കളുടെ വിശ്വാസവും ടീമിൻ്റെ അർപ്പണബോധവും കാരണം ആദ്യ വർഷത്തിനുള്ളിൽ തന്നെ മലയാളം റേഡിയോ ഖത്തറിലെ നമ്പർ 1 സ്വകാര്യ റേഡിയോ സ്റ്റേഷനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർത്ഥവത്തായതും, സാംസ്കാരികമായി ആദരവുള്ളതും, കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ പ്രോഗ്രാമുകളോടുള്ള നെറ്റ്‌വർക്കിൻ്റെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തുടർന്ന്, ഇപ്സോസ് വീഡിയോ റിപ്പോർട്ട് ഗാനിം സാദ് അൽ കുവാരി പ്രകാശനം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ, ഒരു ഭാഷയിൽ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന സ്റ്റേഷൻ ഇന്ന് വിവിധ ഭാഷകളിൽ സേവനം നൽകുന്നതിലേക്ക് വളർന്നതിനെ അദ്ദേഹം പ്രശംസിച്ചു. ഇപ്സോസ് ഓഡിയൻസ് മെഷർമെൻ്റ് റിപ്പോർട്ടിൽ ക്യു.എഫ്.എം സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും, സർക്കാർ മന്ത്രാലയങ്ങൾ, എംബസികൾ, പങ്കാളികൾ, ജീവനക്കാർ, വിശ്വസ്തരായ ശ്രോതാക്കൾ എന്നിവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. മെച്ചപ്പെട്ട ഡിജിറ്റൽ ഇടപെടലിലും, തുടർന്നും മികച്ച സേവനം നൽകുന്നതിലും   നെറ്റ്‌വർക്കിനുള്ള കാഴ്ചപ്പാടും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ക്യു.എഫ്.എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്തു. തൻ്റെ പ്രസംഗത്തിൽ, പ്രവാസികൾക്കും ഇന്ത്യൻ എംബസിക്കും ഇടയിലുള്ള നിർണ്ണായകമായ ഒരു ആശയവിനിമയ പാലമാണ് ക്യു.എഫ്.എം റേഡിയോ നെറ്റ്‌വർക്കെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യ–ഖത്തർ സാംസ്കാരിക സഹകരണത്തിനുള്ള സാധ്യതകൾ വർധിച്ചുവരുന്നതിനെ അദ്ദേഹം എടുത്തു കാണിക്കുകയും ക്യു എഫ് എമ്മിൻ്റെ തുടർ വിജയത്തിനായി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേർരുകയും ചെയ്തു. ക്യു എഫ് എം റേഡിയോ അതിൻ്റെ ചിറകുകളും സേവനങ്ങളും ഖത്തറിൽ താമസിക്കുന്ന നിരവധി ഭാഷകളിലേക്കും ഇതര രാജ്യ പ്രവാസികളിലേക്കും വിജയകരമായി വ്യാപിപ്പിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും, രാജ്യത്ത് താമസിക്കുന്ന കേരളീയർ കമ്മ്യൂണിറ്റി സേവനത്തിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. റേഡിയോക്ക് മാത്രം സാധ്യമാകും വിധം ഓൺ എയർ, ഓൺ ലൈൻ, ഓൺ ഗ്രൗണ്ട് ആക്ടിവേഷനുകൾ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നെറ്റ് വർക്ക് തുടർച്ചയായ സേവന മികവ് നിലനിർത്തുന്നതിലുള്ള വിജയവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിപാടിക്ക് പിന്തുണ നൽകുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തതിൻ്റെ അംഗീകാരമായി ചെയർമാൻ, ഇന്ത്യൻ അംബാസഡർക്കും, ശ്രീലങ്കൻ അംബാസഡർക്കും, ജാബിർ മുഹമ്മദ് അലിയാൻ, നൂറ ജാബർ അൽ മുറൈസിഖ് എന്നിവർക്കും മെമൻ്റോകൾ സമ്മാനിച്ചു. ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ സി.ഇ.ഒ. അൻവർ ഹുസൈൻ നന്ദി പ്രസംഗം നടത്തി. എല്ലാ വിശിഷ്ടാതിഥികൾക്കും, പങ്കാളികൾക്കും, കമ്മ്യൂണിറ്റി നേതാക്കൾക്കും, പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

അന്ന് വൈകുന്നേരം 5:00 മണിക്ക് കമ്മ്യൂണിറ്റി നേതാക്കൾക്കായി പുതിയ ഓഫീസിൽ ഒരു പ്രത്യേക സന്ദർശന പരിപാടി നടന്നു. എ പി മണികണ്ഠൻ (ഐ.സി.സി. പ്രസിഡൻ്റ്), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്. പ്രസിഡൻ്റ്), ത്വാഹ അബ്ദുൽ കരീം (ഐ.ബി.പി.സി. പ്രസിഡൻ്റ്), പി.എൻ. ബാബുരാജ് (ഉപദേശക സമിതി ചെയർമാൻ, ഐസിസി), ഷഹീൻ ഷാഫി (കെ.ബി.എഫ്. പ്രസിഡൻ്റ്), ശിഹാബ് (സംസ്കൃതി), എസ്.എ.എം. ബഷീർ (മുൻ പ്രസിഡൻ്റ്, കെ എം സി സി), റഹീം (ക്യു.ഐ.എ. പ്രസിഡൻ്റ്), കെ.ടി. മുബാറക്ക് (സി.ഐ.സി. വൈസ് പ്രസിഡൻ്റ്), അർഷാദ് ഇ (സി.ഐ.സി. ജനറൽ സെക്രട്ടറി), റഹീം ഓമശ്ശേരി (സി.ഐ.സി. വൈസ് പ്രസിഡൻ്റ്), തൗഫീഖ് അസ്ലം (യൂത്ത് ഫോറം പ്രസിഡൻ്റ്), ദുലീപ് (പ്രസിഡൻ്റ്, ശ്രീലങ്ക അസോസിയേഷൻ), ടെനിസൺ ഡി സിൽവ (മുൻ പ്രസിഡൻ്റ്, ശ്രീലങ്ക അസോസിയേഷൻ), മുനിയപ്പ (പ്രസിഡൻ്റ്, ഖത്തർ തമിഴർ സംഘം), മണിഭാരതി (മുൻ പ്രസിഡൻ്റ്, ഖത്തർ തമിഴർ സംഘം), റൂബൻ (പ്രസിഡൻ്റ്, അദിരൻ ചിലമ്പം), വി.ടി. ഫൈസൽ, മഷൂദ് വി.സി. (ചാലിയാർ ദോഹ, ചീഫ് അഡ്വൈസർ), ചന്ദ്രമോഹൻ പിള്ള, കെ.ആർ. ജയരാജ് (മുൻ കെ.ബി.എഫ്. പ്രസിഡൻ്റ്), റഷീദ് അഹമ്മദ് (പ്രസിഡൻ്റ്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭാംഗം), അഡ്വ. സക്കറിയ, ആദിൽ ഒ.പി. എന്നിവരടക്കമുള്ള പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു.

പങ്കെടുത്ത എല്ലാ നേതാക്കളും ക്യു.എഫ്.എം റേഡിയോ ശൃംഖല പ്രവാസി സമൂഹങ്ങൾക്ക് നൽകുന്ന ഉറച്ച സേവനത്തെ പ്രശംസിക്കുകയും, ഖത്തറിൻ്റെ ബഹുസാംസ്കാരിക മാധ്യമ അന്തരീക്ഷത്തെ സ്റ്റേഷൻ പരിവർത്തനം ചെയ്തതിനെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു. നെറ്റ്‌വർക്കിൻ്റെ ഭാവി വിപുലീകരണത്തിനും തുടർ വിജയത്തിനും അവർ ആശംസകൾ നേർന്നു.
------
കൂടുതൽ വിവരങ്ങൾക്ക്, ആർ.ജെ. രതീഷ് (5041 6868) / നൗഫൽ അബ്ദുൽ റഹ്മാൻ (6640 6856) എന്നിവരെ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img