
ദോഹ: ഖത്തറിലെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ തദ്ദേശീയ പ്രതിഭകളെ സജ്ജരാക്കുന്നതിനും, അക്കാദമിക പഠനവും പ്രായോഗിക തൊഴിൽ പരിചയവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായി സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിയും (QFBA).
രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ വിജയിക്കാൻ യുവ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന സമഗ്ര പദ്ധതികൾക്കാണ് ഈ പങ്കാളിത്തം വഴി രൂപം നൽകുന്നത്.ഖത്തർ വിഷൻ 2030 പൂർത്തീകരണത്തിന് പ്രൊഫഷണൽ മിടുക്കുള്ള യുവതലമുറ അത്യാവശ്യമാണ്.
"സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ദേശീയ പ്രതിഭകളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. QFBA-യുമായുള്ള ഈ പങ്കാളിത്തം ഖത്തർ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർസി.ഇ.ഒമൻസൂർ റഷീദ് അൽ ഖാതർപറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക മേഖലയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ ധാരണാപത്രം നിർണ്ണായക പങ്കുവഹിക്കും. തൊഴിൽ വിപണിയുടെ പുതിയ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ യുവപ്രതിഭകളെ സജ്ജരാക്കാൻ ഇത് വഴി സാധിക്കുമെന്ന്
ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിസി.ഇ.ഒഖലീഫ അൽ സലാഹി അൽ യാഫിപറഞ്ഞു.











