10:19pm 03 August 2026
NEWS
മനുഷ്യക്കടത്തിനെതിരെ പോരാടാൻ 'ദേശീയ റെഫറൽ സംവിധാനം' പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം
30/07/2026  05:50 PM IST
NILA
മനുഷ്യക്കടത്തിനെതിരെ പോരാടാൻ ദേശീയ റെഫറൽ സംവിധാനം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

 


​ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും ഇരകൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി 'ദേശീയ റെഫറൽ സംവിധാനം' (National Referral System) പ്രാബല്യത്തിൽ വരുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ കമ്മിറ്റിയുടെ (National Committee for Combating Human Trafficking) മേൽനോട്ടത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
​മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യൽ, ഏകോപനം, കേസുകൾ കൈമാറൽ (Referral), ഇരകൾക്കുള്ള സംരക്ഷണവും സഹായവും, കുറ്റവാളികൾക്കെതിരെയുള്ള നിയമനടപടികൾ തുടങ്ങിയവ കാര്യക്ഷമമായി പൂർത്തിയാക്കാൻ വ്യക്തമായ മാർഗ്ഗരേഖയും നിയമച്ചട്ടക്കൂടും ഈ സംവിധാനം നൽകുന്നു.
സർക്കാർ-ഇതര സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും ഒരുപോലെ പങ്കാളികളാക്കിക്കൊണ്ടുള്ള സമഗ്രമായ പ്രവർത്തന ശൈലിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഖത്തറിന്റെ നിലവിലുള്ള നിയമങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും വിധേയമായി, പരാതികളിൽ കാലതാമസമില്ലാതെ കൃത്യവും ഫലപ്രദവുമായ നടപടികൾ ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും.​മനുഷ്യക്കടത്തിനെതിരെയുമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പങ്കാളികൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കാനും ഈ പുതിയ ദേശീയ ചട്ടക്കൂട് വഴിയൊരുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img