
ദോഹ: ഖത്തറിൽ ലൈസൻസിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിനല്ലാതെ, സ്വകാര്യ വാഹനങ്ങൾ നിയമവിരുദ്ധമായി ടാക്സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക 'X' (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 (ക്ലോസ് 5) അനുസരിച്ച്, ഒരു മോട്ടോർ വാഹനം അതിന്റെ ഓപ്പറേറ്റിംഗ് ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള ആവശ്യത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാനോ, അതിനായി മറ്റുള്ളവരെ അനുവദിക്കാനോ പാടുള്ളതല്ല.കുറഞ്ഞത് ഒരു മാസം മുതൽ പരമാവധി മൂന്ന് വർഷം വരെയാകും.കുറഞ്ഞത് ഒരു മാസം മുതൽ പരമാവധി മൂന്ന് വർഷം വരെയാകും തടവ്.കുറഞ്ഞത് 10,000 ഖത്തർ റിയാൽ മുതൽ പരമാവധി 50,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളും ഒരുമിച്ചും അനുഭവിക്കേണ്ടി വരും.
അംഗീകൃത ലൈസൻസില്ലാതെ നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന സ്വകാര്യ വാഹന ഉടമകൾ വലിയ നിയമക്കുരുക്കുകളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.











