03:18am 13 November 2026
NEWS
ഖത്തറിലെ സെൻട്രൽ മാർക്കറ്റുകൾ വികസിപ്പിക്കുന്നു; വാണിജ്യ മന്ത്രാലയവും ഹസാദ് ഫുഡും കരാർ ഒപ്പിട്ടു
24/02/2026  10:20 PM IST
nila
ഖത്തറിലെ സെൻട്രൽ മാർക്കറ്റുകൾ വികസിപ്പിക്കുന്നു; വാണിജ്യ മന്ത്രാലയവും ഹസാദ് ഫുഡും കരാർ ഒപ്പിട്ടു

 

ദോഹ: ഖത്തറിലെ സെൻട്രൽ മാർക്കറ്റുകളുടെ മാനേജ്‌മെന്റ്, ഓപ്പറേഷൻ, സേവന ലഭ്യത എന്നിവ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയവും ഹസാദ് ഫുഡും (Hassad Food) പുതിയ കരാറിൽ ഒപ്പുവെച്ചു. വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസ്സൻ അൽ മാൽകിയും ഹസാദ് ഫുഡ് സി.ഇ.ഒ അലി ഹിലാൽ അൽ കുവാരിയുമാണ് കരാറിൽ ഒപ്പിട്ടത്.
​സെൻട്രൽ മാർക്കറ്റുകളെ കൂടുതൽ സംഘടിതമാക്കാനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. അൽ സൈലിയ, അൽ വക്ര, ഉമ്മു സലാൽ എന്നീ മൂന്ന് പ്രധാന സെൻട്രൽ മാർക്കറ്റുകളെയാണ് ഈ കരാർ പ്രധാനമായും ഉൾക്കൊള്ളുന്നത്. കഴിഞ്ഞ ആറ് വർഷമായി മന്ത്രാലയവും ഹസാദ് ഫുഡും തമ്മിലുള്ള സഹകരണത്തിന്റെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
​രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഭാഗമായി മാർക്കറ്റുകളിലെ പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പുതിയ കരാർ വഴിയൊരുക്കും. പ്രാദേശിക വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ ഈ സെൻട്രൽ മാർക്കറ്റുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img