
ദോഹ:ദോഹയിൽ നടന്ന സംയുക്തവെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളുടെ ആറാം ദിവസത്തിൽ ഖത്തർ വെയ്റ്റ്‌ലിഫ്റ്റർ ഇഖ്‌ലഫ് ഔയിസ്സാൽ അതുല്യ പ്രകടനം കാഴ്ചവെച്ച് ഒൻപത് സ്വർണ മെഡലുകൾ സ്വന്തമാക്കി. ഖത്തർ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന10-ാമത് ഖത്തർ ഇന്റർനാഷണൽ വെയ്റ്റ്‌ലിഫ്റ്റിംഗ് കപ്പ് 2025 ൽ അറബ് യൂത്ത്–ജൂനിയർ–സീനിയർ ചാമ്പ്യൻഷിപ്പുകൾ, വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. 86 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിലാണ് ഇഖ്‌ലഫ് മത്സരിച്ചത്.മൂന്ന് ചാമ്പ്യൻഷിപ്പുകളിലും ഓരോന്നിലും മൂന്ന് വീതം സ്വർണ മെഡലുകൾ നേടി ഇഖ്‌ലഫ് ആധിപത്യം പുലർത്തി. സ്നാച്ചിൽ 116 കിലോ, ക്ലീൻ ആൻഡ് ജർക്കിൽ 161 കിലോ, ആകെ 277 കിലോ ഉയർത്തിയാണ് അവൾ സ്വർണം ഉറപ്പിച്ചത്.
ഖത്തർ ഇന്റർനാഷണൽ കപ്പിൽ തായ്‌ലൻഡിന്റെ സുപ്പചാനൻ ഖാംഹെങ് മൂന്ന് വെള്ളി മെഡലുകൾ നേടിയപ്പോൾ, ദക്ഷിണ കൊറിയയുടെ ലീ ഹ്യുൻ മൂന്ന് വെങ്കല മെഡലുകൾ നേടി. അറബ് ചാമ്പ്യൻഷിപ്പിൽ അൾജീരിയയുടെ അമിന മാമൂൺ യഹ്യയെ പിന്നിലാക്കി ഇഖ്‌ലഫ് വീണ്ടും സ്വർണം സ്വന്തമാക്കി; ഈജിപ്തിന്റെ ഷംസ് മുഹമ്മദ് അഹമ്മദ് വെങ്കലം നേടി.
വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ശക്തമായ വെല്ലുവിളികളില്ലാതെ ഇഖ്‌ലഫ് സ്വർണ ത്രയം പൂർത്തിയാക്കി. ക്ലീൻ ആൻഡ് ജർക്കിൽ 161 കിലോ ഉയർത്തി സ്വന്തം മുൻ റെക്കോർഡ് (160 കിലോ) മറികടന്നത് നേട്ടത്തിന്റെ പ്രധാന ആകർഷണമായി.“ഈ നേട്ടത്തിൽ ഏറെ സന്തോഷമുണ്ട്, പ്രത്യേകിച്ച് എന്റെ തന്നെ റെക്കോർഡ് തകർത്തതിലെന്ന് പറഞ്ഞഇഖ്‌ലഫ്
“ദോഹയിൽ ഒൻപത് സ്വർണ മെഡലുകൾ നേടിയ തിന്റെ കരിയറിലെ വലിയ നിമിഷത്തിലെ സന്തോഷം പങ്കുവെച്ചു.ഖത്തർ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷനും ഖത്തർ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ യൂസഫ് അൽ മനയുടെ നേതൃത്വത്തിലുള്ള പിന്തുണയ്ക്കും ഇഖ്‌ലഫ് നന്ദി അറിയിച്ചു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഖത്തറിനായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.











