
പി വി എ നാസർ
ദോഹ:നിലവിലെ ആഗോള വെല്ലുവിളികൾക്കിടയിലും ഖത്തറിലെ വിപണികൾ സുസ്ഥിരമാണെന്നും പ്രാദേശിക ഉൽപ്പന്നങ്ങൾ (Local Products) വിപണിയുടെ സുരക്ഷാ കവചമായി മാറിയെന്നും ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണപാനീയങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ ഖത്തറി ഉൽപ്പന്നങ്ങൾ വലിയ വിടവുകൾ നികത്തി. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ വിപണിയെ ബാധിക്കാതെ നോക്കാൻ പ്രാദേശിക ഉൽപ്പാദനത്തിനായി.പ്രാദേശിക ഉൽപ്പാദനം വർദ്ധിച്ചത് സാധനങ്ങളുടെ വില നിയന്ത്രിക്കാനും വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും സഹായിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക ചക്രത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി.
മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ഉൽപ്പാദകർ തങ്ങളുടെ ജോലി സമയം വർദ്ധിപ്പിക്കുകയും ഉൽപ്പാദന ശേഷി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതിനായി സർക്കാർ നൽകുന്ന നിക്ഷേപ സൗകര്യങ്ങളും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും വലിയ പങ്കുവഹിച്ചു.രാജ്യത്തെ ജനങ്ങൾ പ്രാദേശിക ഉൽപ്പന്നങ്ങളെ കൂടുതൽ പിന്തുണയ്ക്കുകയും വാങ്ങാൻ താല്പര്യപ്പെടുകയും ചെയ്യുന്നത് ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതായിമാറി.
.ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചത് ഉൾപ്പെടെയുള്ള ജിയോപൊളിറ്റിക്കൽ വെല്ലുവിളികൾ ആഗോള വ്യാപാരത്തെ ബാധിച്ചപ്പോഴും,
ഇറക്കുമതിക്കൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങളെ വൻതോതിൽ ആശ്രയിക്കാൻ കഴിഞ്ഞതിലൂടെ
ഖത്തർ തങ്ങളുടെ വിപണികളെ സുരക്ഷിതമായി നിലനിർത്തി.











