
ദോഹ: ലോക സമാധാനത്തിനുള്ള അന്തരാഷ്ട്ര ടിപ്പറേരിഅവാർഡ് ഏറ്റുവാങ്ങി ഖത്തർ പ്രധാനമന്ത്രിഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി.സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984 മുതൽ തുടക്കമിട്ട അന്താരാഷ്ട്ര അവർഡാണ് ഖത്തറിന് ലഭിച്ചത്.ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതടക്കമുള്ള ഖത്തറിന്റെ മാനുഷികഇടപെടലുകൾവിലയിരുത്തിയാണ് അവാർഡ് നൽകുന്നതെന്ന് സംഘാടകസമിതി വ്യക്തമാക്കി.മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയും അയർലൻഡ് മുൻ പ്രസിഡന്റ് മേരി മക്അലീസും ഈ അവാർഡിന് അർഹരായിരുന്നു.അവാർഡിലൂടെ ആഗോള വേദിയിൽ സമാധാനം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ലോകത്തെ പ്രചോദിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത
അയർലണ്ടിലെ പലസ്തീൻ അംബാസഡർ ഡോ. ജിലാൻ വഹ്ബ അദ്ബൽമജിദ്
ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു.
അനുരഞ്ജനത്തിലൂടെയും ധാർമ്മിക ധൈര്യത്തിലൂടെയും സമാധാനം നേടിയെടുക്കുന്ന അയർലൻഡിൽനിന്നും അവാർഡ് സ്വീകരിക്കുന്നത് വളരെ അർത്ഥവത്താണെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.
തൻ്റെ രാജ്യം ലോകത്ത് "സമാധാനത്തിനായുള്ള സ്ഥിരതയുള്ള ശബ്ദമാണ്"
സമാധാനത്തിനുള്ള ഇടപെടലുകൾനടത്തുന്ന
ഖത്തർ അമീർ അപൂർവ്വ മാതൃകയാണെന്ന് ഖത്തർ പ്രധാന മന്ത്രി പറഞ്ഞു.
"അഗാധമായ വിനയത്തോടും അപാരമായ കൃതജ്ഞതയോടും" ഈ അവാർഡ് സ്വീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ആഗോള നയതന്ത്രത്തിൽ ഖത്തറിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള "ശക്തമായ അംഗീകാരമാണ്".ഈ അവാർഡെന്ന്
ടിപ്പരെറി പീസ് കൺവെൻഷന്റെ ഓണററി സെക്രട്ടറി മാർട്ടിൻ ക്വിൻ പറഞ്ഞു.
ഖത്തറിന്റെ പ്രതിവാരമന്ത്രിസഭയോഗം അവാർഡ് സ്വീകരിച്ച പ്രധാന മന്ത്രിയെ അഭിനന്ദിച്ചു.











