08:35pm 07 November 2026
NEWS
ഖത്തർ പ്രധാനമന്ത്രി ചൈനീസ് പ്രീമിയറുമായി കൂടിക്കാഴ്ച നടത്തി
08/09/2026  09:56 AM IST
nila
ഖത്തർ പ്രധാനമന്ത്രി ചൈനീസ് പ്രീമിയറുമായി കൂടിക്കാഴ്ച നടത്തി

ബീജിംഗ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി ബീജിംഗിൽ ചൈനീസ് പ്രീമിയർ ലി ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
​സാമ്പത്തിക രംഗം, നിക്ഷേപം, വാണിജ്യം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ പ്രധാനപ്പെട്ട സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
​രണ്ടു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങളും താല്പര്യങ്ങളും മുൻനിർത്തി ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിശാലമായ തലങ്ങളിലേക്ക് ഉയർത്താനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img