07:13pm 22 August 2026
NEWS
ഖത്തർ പ്രധാനമന്ത്രി അറബ് ലീഗ് സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
22/08/2026  10:36 AM IST
NILA
ഖത്തർ പ്രധാനമന്ത്രി അറബ് ലീഗ് സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

 

 

​കെയ്‌റോ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ വെച്ചായിരുന്നു ഉച്ചകോടി.
​അറബ് ലീഗ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട നബീൽ ഫഹ്മിയെ ഖത്തർ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ദൗത്യത്തിൽ അദ്ദേഹത്തിന് പൂർണ്ണ വിജയമുണ്ടാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, അറബ് ജനതയുടെ സുരക്ഷയും വികസനവും ഉറപ്പാക്കാൻ അറബ് ലീഗുമായുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും വ്യക്തമാക്കി.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ അയവുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ഇടപെടലുകൾ ചർച്ച ചെയ്തു.ഗാസ മുനമ്പിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ രൂക്ഷമായ സാഹചര്യങ്ങൾ ഇരുനേതാക്കളും വിശദമായി വിലയിരുത്തി.അറബ് രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി സഹകരണവും പൊതു താല്പര്യമുള്ള മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img