11:22pm 12 November 2026
NEWS
കായിക ദിനാഘോഷങ്ങളിൽ പങ്കുചേർന്ന്ഖത്തർ പ്രധാനമന്ത്രി; ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമൊപ്പം കായിക വിനോദങ്ങളിൽ ഏർപ്പെട്ടു
11/02/2026  12:17 PM IST
nila
കായിക ദിനാഘോഷങ്ങളിൽ പങ്കുചേർന്ന്ഖത്തർ പ്രധാനമന്ത്രി; ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമൊപ്പം കായിക വിനോദങ്ങളിൽ ഏർപ്പെട്ടു

ദോഹ: രാജ്യത്തിന്റെ പതിനഞ്ചാമത് ദേശീയ കായിക ദിനാഘോഷങ്ങളിൽ ആവേശപൂർവ്വം പങ്കുചേർന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമൊപ്പം വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെട്ടാണ് അദ്ദേഹം കായിക ദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്.ഖത്തർ സ്പോർട്സ് ഫെഡറേഷൻ ഫോർ പേഴ്സൺസ് വിത്ത് സ്പെഷ്യൽ നീഡ്സിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ വൈവിധ്യമാർന്ന കായിക മത്സരങ്ങളിൽ പ്രധാനമന്ത്രി പങ്കാളിയായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കായികരംഗത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
 സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രി ബൂഥൈന ബിൻത് അലി അൽ ജബർ അൽ നുഐമിക്കൊപ്പം അൽ ബിദ്ദ പാർക്കിലെ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിലുള്ള കേന്ദ്രങ്ങളിലെ ജീവനക്കാർക്കും മുതിർന്ന പൗരന്മാർക്കുമൊപ്പം അദ്ദേഹം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.​കുടുംബാംഗങ്ങൾക്കിടയിൽ കായിക സംസ്കാരം വളർത്തുന്നതിനും സാമൂഹിക ഐക്യം ദൃഢമാക്കുന്നതിനുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ഗ്രൂപ്പ് ഗെയിമുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കായിക ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സാന്നിധ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img