02:11pm 30 October 2026
NEWS
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രിയും യു.​എ.​ഇ പ്ര​സി​ഡ​ന്റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
13/06/2025  06:15 PM IST
nila
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രിയും യു.​എ.​ഇ പ്ര​സി​ഡ​ന്റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെയ്ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം അൽ​ഥാ​നി യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ഷെയ്ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​നേ​താ​ക്ക​ളും ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.അബൂ​ദ​ബി ഖ​സ്​​ർ അ​ൽ ബ​ഹ്​​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ 
 ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള  സ​ഹ​ക​ര​ണ​മേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് ച​ർ​ച്ച ചെ​യ്തു.
 വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ക​യും സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ് ത​ഹ്നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.അ​ബൂ​ദ​ബി​യി​ലെ അ​ൽ ബ​തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഥാ​നി​യെ അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ് ത​ഹ്നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img