02:23pm 11 August 2026
NEWS
ഖത്തറി പർവ്വതാരോഹക ശൈഖ അസ്മ അൽ ഥാനി ലോകത്തിലെ 11-ാമത്തെ ഉയർന്ന കൊടുമുടിയും കീഴടക്കി
09/08/2026  08:45 PM IST
nila
ഖത്തറി പർവ്വതാരോഹക ശൈഖ അസ്മ അൽ ഥാനി ലോകത്തിലെ 11-ാമത്തെ ഉയർന്ന കൊടുമുടിയും കീഴടക്കി

​ദോഹ: ഖത്തറിലെ പ്രമുഖപർവ്വതാരോഹക ശൈഖ അസ്മ ബിന്ത് ഥാനി അൽ ഥാനി ലോകത്തിലെ എണ്ണായിരം മീറ്ററിന് മുകളിൽ ഉയരമുള്ള 11-ാമത്തെ കൊടുമുടിയും വിജയകരമായി കീഴടക്കി ചരിത്ര നേട്ടം കൈവരിച്ചു. പാകിസ്ഥാൻ-ചൈന അതിർത്തിയിലെ കരാക്കോറം പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന 'ഗാഷർബ്രം II' (Gasherbrum II) കൊടുമുടിയുടെ ഉച്ചിയിലാണ് ശൈഖ അസ്മ ഏറ്റവും ഒടുവിലായി ഖത്തർ പതാക പാറിച്ചത്.
​ലോകത്തിലെ ഏറ്റവും ഉയർന്ന 14 കൊടുമുടികളും കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഖത്തറിൻ്റെയും അറബ് ലോകത്തിൻ്റെയും അഭിമാനമായ ഈ നേട്ടം. ഓക്സിജൻ്റെ അളവ് വളരെ കുറവായതും അതീവ അപകടകരവുമായ 'ഡെത്ത് സോൺ' (Death Zone) എന്ന് വിളിക്കപ്പെടുന്ന മേഖല തരണം ചെയ്താണ് ശൈഖ അസ്മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img