NEWS
ഖത്തറി പർവ്വതാരോഹക ശൈഖ അസ്മ അൽ ഥാനി ലോകത്തിലെ 11-ാമത്തെ ഉയർന്ന കൊടുമുടിയും കീഴടക്കി
09/08/2026 08:45 PM IST
nila

ദോഹ: ഖത്തറിലെ പ്രമുഖപർവ്വതാരോഹക ശൈഖ അസ്മ ബിന്ത് ഥാനി അൽ ഥാനി ലോകത്തിലെ എണ്ണായിരം മീറ്ററിന് മുകളിൽ ഉയരമുള്ള 11-ാമത്തെ കൊടുമുടിയും വിജയകരമായി കീഴടക്കി ചരിത്ര നേട്ടം കൈവരിച്ചു. പാകിസ്ഥാൻ-ചൈന അതിർത്തിയിലെ കരാക്കോറം പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന 'ഗാഷർബ്രം II' (Gasherbrum II) കൊടുമുടിയുടെ ഉച്ചിയിലാണ് ശൈഖ അസ്മ ഏറ്റവും ഒടുവിലായി ഖത്തർ പതാക പാറിച്ചത്.
ലോകത്തിലെ ഏറ്റവും ഉയർന്ന 14 കൊടുമുടികളും കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഖത്തറിൻ്റെയും അറബ് ലോകത്തിൻ്റെയും അഭിമാനമായ ഈ നേട്ടം. ഓക്സിജൻ്റെ അളവ് വളരെ കുറവായതും അതീവ അപകടകരവുമായ 'ഡെത്ത് സോൺ' (Death Zone) എന്ന് വിളിക്കപ്പെടുന്ന മേഖല തരണം ചെയ്താണ് ശൈഖ അസ്മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











