
ദോഹ : പൊതുജനാരോഗ്യ മന്ത്രാലയം (MOPH) ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ചു കൊണ്ട് കിർഗിസ്ഥാനിലെ കേൾവിക്കുറവുള്ള കുട്ടികൾക്കായി ഖത്തരി മെഡിക്കൽ പ്രതിനിധി സംഘം കോക്ലിയർ ഇംപ്ലാന്റ്ശസ്ത്രക്രിയകൾനടത്തി.ഇതുവരെയായി ഖത്തരി മെഡിക്കൽ സംഘം കിർഗിസ്ഥാനിൽ 194 കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്ന്
ജനറൽ ഡയറക്ടറേറ്റ് ഓഫ്എൻഡോവ്‌മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറലും കമ്മിറ്റി തലവനുമായ എഞ്ചിനീയർ അബ്ദുല്ല ബിൻ മുഹമ്മദ് അൽമിർപറഞ്ഞു.കിർഗിസ്ഥാൻആരോഗ്യമന്ത്രിയുമായിനടത്തിയ ചർച്ചയുടെ ഭാഗമായിമൂന്ന് വർഷത്തെ പദ്ധതിയിലൂടെമെഡിക്കൽ സേവനങ്ങളുടെ സുസ്ഥിരതഉറപ്പാക്കും.എൻഡോവ്‌മെന്റ് ഫണ്ട് ഫോർഹെൽത്ത്‌കെയറിന്റെപിന്തുണയോടെ ഏപ്രിൽ 4 മുതൽ 11 വരെ കിർഗിസ്ഥാൻ സന്ദർശനം നടത്തുന്ന ഖത്തരി മെഡിക്കൽ സംഘം ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗികൾക്ക് ശ്രവണസഹായികൾ ഘടിപ്പിക്കൽ, പ്രാദേശിക ഡോക്ടർമാർക്കായി ഒരു മെഡിക്കൽ പരിശീലന പരിപാടിനടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കിർഗിസ്ഥാൻ ആരോഗ്യ മന്ത്രാലയവുമായുള്ള വിപുലമായമീറ്റിംഗുകൾഎന്നിവനടത്തുമെന്ന്കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ഡോ. അബ്ദുൾ സലാം അൽ ഖഹ്താനി പറഞ്ഞു.











