08:22am 09 November 2026
NEWS
ഇസ്രായേൽ മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്: ശക്തമായി അപലപിച്ച് വാഷിംഗ്ടണിലെ ഖത്തർ മീഡിയ അറ്റാഷെ
29/07/2026  10:00 AM IST
nila
ഇസ്രായേൽ മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്: ശക്തമായി അപലപിച്ച് വാഷിംഗ്ടണിലെ ഖത്തർ മീഡിയ അറ്റാഷെ

ദോഹ:ഖത്തറിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവിരങ്ങൾ പ്രചരിപ്പിച്ച ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് വാഷിംഗ്ടണിലെ ഖത്തറി മീഡിയ അറ്റാഷെ അലി അൽ അൻസാരി. സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഖത്തറിനെതിരായി വസ്തുതാവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ബെനറ്റ് ശ്രമിക്കുന്നതെന്ന് വാഷിംഗ്ടണിലെ ഖത്തർ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ അലി അൽ അൻസാരി ചൂണ്ടിക്കാട്ടി.
​മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിന് അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സ്ഥിരത കൈവരിക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾ ഇസ്രായേലിലെ ബന്ധപ്പെട്ട അധികാരികളുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും പൂർണ്ണ ഏകോപനത്തോടെയാണ് നടപ്പിലാക്കിയത്. ഈ ഇടപെടലുകളിലൂടെ നിരവധി വെടിനിർത്തൽ കരാറുകൾ സാധ്യമാക്കാനും ഗാസയിൽ തടങ്കലിൽ കഴിഞ്ഞിരുന്ന നിരവധി ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
​ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി ഖത്തറിനെ ആക്രമിക്കുന്നത് ബെനറ്റ് ഇത് ആദ്യമായല്ല ചെയ്യുന്നത്. ഖത്തറിനെ വിമർശിക്കുന്ന ഇസ്രായേലി രാഷ്ട്രീയക്കാർ തങ്ങളുടെ ആഭ്യന്തര വെല്ലുവിളികൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ഇത്തരം വ്യാജപ്രചാരണങ്ങൾ പ്രാദേശികമായും അന്തർദേശീയമായും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുള്ള നിർമ്മാണാത്മകമായ പങ്ക് തുടരുന്നതിൽ നിന്ന് ഖത്തറിനെ പിന്നോട്ട് നയിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img