09:43pm 04 September 2026
NEWS
തിരുവോണം കഴിഞ്ഞിട്ടും ആഘോഷപൊലിമയിൽ ഖത്തർമലയാളികൾ; സംഗീതവിരുന്നുമായി എം ജി ശ്രീകുമാർ, മുഖ്യാതിഥിയായി അഡ്വ. വർഗീസ് മാമ്മൻ എം എൽ എ
04/09/2026  04:55 PM IST
nila
തിരുവോണം കഴിഞ്ഞിട്ടും ആഘോഷപൊലിമയിൽ ഖത്തർമലയാളികൾ;  സംഗീതവിരുന്നുമായി  എം ജി ശ്രീകുമാർ, മുഖ്യാതിഥിയായി അഡ്വ. വർഗീസ് മാമ്മൻ എം എൽ എ

 


​ദോഹ:തിരുവോണനാൾ കടന്നുപോയെങ്കിലും  ഓണാഘോഷങ്ങളുടെ തിരക്കൊഴിയാതെ ഖത്തർ മലയാളികൾ. വാരാന്ത്യദിനമായ ഇന്നും (സെപ്തംമ്പർ 4 വെള്ളിയാഴ്ച ) വരുന്ന വാരാന്ത്യങ്ങളിലും വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ ആഘോഷ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യകളുമാണ് ദോഹയിൽ അരങ്ങേറുന്നത്.
​ഇന്ന് (സെപ്റ്റംബർ 4) പ്രമുഖ സംഘടനകളായ ഫ്രണ്ട്സ് ഓഫ് തിരുവല്ല, മന്ദലംകുന്ന് പ്രവാസി അസോസിയേഷൻ, മലയാളി സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
​ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ടാ)
സൽവ സാത്തർ റെസ്റ്റോറന്റിൽ നടക്കുന്ന  ഓണാഘോഷപരിപാടിയിൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രവാസി വ്യവസായി കുര്യൻ സി. ഐപ്പിന് (തമ്പു) ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രഥമ 'ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം' സമ്മാനിക്കും.
​മലയാളി സമാജം 'പിള്ളേരോണം സീസൺ 2'
ലുലു ബർവ്വ സിറ്റിയിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെ നടക്കും.  മലയാളി കുമാരൻ-കുമാരി മത്സരവും കുട്ടി പച്ചടി മത്സരവും അരങ്ങേറും.
കുട്ടികളുടെ വയലിൻ സംഗീതവിരുന്നും പരിപാടിയെ വേറിട്ടതാക്കും.
 'കനൽ ഖത്തർ' അവതരിപ്പിക്കുന്ന നാടൻപാട്ടും പരിപാടിക്ക് മാറ്റുകൂട്ടും.
​മന്ദലംകുന്ന് പ്രവാസി അസോസിയേഷൻ
സിഗ്‌നേച്ചർ മർസയിൽ സംഘടിപ്പിക്കുന്ന 'തുമ്പപ്പൂ-26' ഓണാഘോഷത്തിൽ വിവിധ കലാകായിക മത്സരങ്ങളും സാംസ്‌കാരിക വിരുന്നുകളും നടക്കും.
​എം. ജി. ശ്രീകുമാർ ലൈവ് ഷോ ഇന്ന്
സംഗീതപ്രേമികൾക്കായി സ്കൈ മീഡിയയുടെ നേതൃത്വത്തിൽ 'പോന്നോണം എം.ജി. ലൈവ്' സംഗീതനിശ ഇന്ന് വൈകുന്നേരം 6 മണിക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കും. പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസുകൾ മുഖേനയായിരിക്കും.
​വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഖത്തറിലെ പ്രമുഖ സാമൂഹിക-കമ്മ്യൂണിറ്റി നേതാക്കൾ മുഖ്യാതിഥികളായും ഉദ്ഘാടകരായും പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img