09:42am 13 June 2026
NEWS
സിറിയൻ മന്ത്രിയുമായി
ഖത്തർ ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി

12/06/2026  11:09 AM IST
NILA
സിറിയൻ മന്ത്രിയുമായി ഖത്തർ ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി

 


​ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, സിറിയയുടെ അടിയന്തിര  ഘട്ട-ദുരന്ത നിവാരണ മന്ത്രി റാഇദ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത ത്രികക്ഷി അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ (Urban Search and Rescue) പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
​ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും നിലവിലുള്ള പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ചർച്ചയായി. അടിയന്തര ഘട്ട-ദുരന്ത നിവാരണം, ശേഷി വികസനം, പരിശീലനം എന്നീ മേഖലകളിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ഇരുമന്ത്രിമാരും വിലയിരുത്തി.
​ദുരന്തങ്ങളെ നേരിടാനുള്ള സന്നദ്ധതയും പ്രതികരണ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും, ഈ മേഖലയിൽ ഖത്തറിനുള്ള അത്യാധുനിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും പുതിയ സഹകരണ ശ്രമങ്ങൾ ഊന്നൽ നൽകും. ഇരുരാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നേതൃത്വങ്ങളുടെ ദീർഘവീക്ഷണങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഈ പങ്കാളിത്തം സഹായകരമാകുമെന്ന് വിലയിരുത്തപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img