08:47pm 11 November 2026
NEWS
കുറ്റ്യാടി തിരിച്ചുപിടിച്ച ജനനായകൻ ദോഹയിലേക്ക്; പാറക്കൽ അബ്ദുള്ളയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കാൻ ഖത്തർ പ്രവാസി സമൂഹം
21/06/2026  09:09 AM IST
കുറ്റ്യാടി തിരിച്ചുപിടിച്ച ജനനായകൻ ദോഹയിലേക്ക്; പാറക്കൽ അബ്ദുള്ളയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കാൻ ഖത്തർ പ്രവാസി സമൂഹം

പി വി എ നാസർ 

​ദോഹ: കുറ്റ്യാടി നിയമസഭാ മണ്ഡലം വീണ്ടും യു.ഡി.എഫിനായി തിരിച്ചുപിടിച്ച് ഉജ്ജ്വല വിജയം കൈവരിച്ച ഖത്തർ പ്രവാസിയും കെ.എം.സി.സി നേതാവുമായ പാറക്കൽ അബ്ദുള്ള എം.എൽ.എ ജൂലൈ 3-ന് ദോഹയിലെത്തും. എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിലെത്തുന്ന പ്രിയ നേതാവിന് വൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് പ്രവാസി സമൂഹം.
​കെ.എം.സി.സി ഉൾപ്പെടെയുള്ള വിവിധ പ്രവാസി സംഘടനകൾ ഒരുക്കുന്ന സ്വീകരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഖത്തറിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനങ്ങൾ ചടങ്ങിൽ വെച്ച് അദ്ദേഹം സ്വീകരിക്കും. പുതിയ മന്ത്രിസഭയിൽ പാറക്കൽ അബ്ദുള്ള ഉണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിനെ തുടർന്ന് കുറ്റ്യാടിയിൽ പ്രാദേശികമായി ഉയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് മുസ്ലീം ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഖത്തർ പ്രവാസികൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവിന്റെ സന്ദർശനം ഏറെആവേശത്തോടെയാണ് പ്രവാസ ലോകം നോക്കിക്കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img