
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് അമീരി ദിവാനിലെ തന്റെ ഓഫീസിൽ വെച്ച് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയെയും ഒപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയതായിരുന്നു മന്ത്രി.മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തി. കൂടാതെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.ഖത്തറും ഇറ്റലിയും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അത് വികസിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.
ഖത്തറും ഇറ്റലിയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം കണക്കാക്കപ്പെടുന്നത്.










