NEWS
ഖത്തർ അമീർ യുഎസ് സെനറ്ററുമായി കൂടിക്കാഴ്ചനടത്തി
23/08/2025 11:05 AM IST
nila

ദോഹ :ഖത്തർ സന്ദർശിക്കുന്ന അമേരിക്കൻ കോൺഗ്രസിലെ സെനറ്റ് അംഗം സെനറ്റർ ജോണി ഏണസ്റ്റും അവരുടെ കൂടെയുള്ള പ്രതിനിധി സംഘവുമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി വ്യാഴാഴ്ച രാവിലെ അമീരി ദിവാൻ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ഖത്തറും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെയും തന്ത്രപരമായ സഹകരണത്തെയും കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
പരസ്പര താൽപ്പര്യമുള്ള നിരവധിവിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളും കൈമാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











