NEWS
യുഎസ് പ്രതിനിധികളുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി
02/07/2026 11:58 AM IST
nila

ദോഹ:പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായി ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളുടെ പുരോഗതിയും ലബനനിലെ നിലവിലെ സാഹചര്യങ്ങളും വെടിനിർത്തൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനായി പാകിസ്താനുമായി സഹകരിച്ച് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അമീർ വ്യക്തമാക്കി. ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളെ യുഎസ് പ്രതിനിധികൾ പ്രശംസിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











