09:38am 09 November 2026
NEWS
ഖത്തർഅമീർ റഷ്യയിൽ: ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണംശക്തിപ്പെടുത്തും
18/04/2025  02:11 PM IST
nila
ഖത്തർഅമീർ റഷ്യയിൽ: ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണംശക്തിപ്പെടുത്തും

ദോഹ: റഷ്യയിൽ ഔദ്യോഗികസന്ദർശനത്തിനായി എത്തിയ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക്‌ ഹൃദ്യമായവരവേൽപ്പ് നൽകി റഷ്യൻ ഭരണ കൂടം. മോസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമീറിനെയും സംഘത്തെയും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്; മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും ചുമതലയുള്ള റഷ്യൻ പ്രസിഡൻഷ്യൽ പ്രത്യേക പ്രതിനിധിയും വിദേശകാര്യ ഉപമന്ത്രിയുമായ മിഖായേൽ ബോഗ്ദാനോവ്; റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അന്താരാഷ്ട്ര ഗതാഗത സഹകരണത്തിനായുള്ള മിഡിൽ ഈസ്റ്റിന്റെ പ്രത്യേക പ്രതിനിധിയുമായ ഇഗോർ ലെവിറ്റിൻ,സ്റ്റേറ്റ് ഡുമ ഇന്റർനാഷണൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ലിയോണിഡ് സ്ലട്ട്‌സ്‌കി,റഷ്യയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽ-താനി,ഖത്തറിലെ റഷ്യൻ അംബാസഡർ ദിമിത്രി ദൊഗാദ്കിൻ, ഖത്തർ എംബസി അംഗങ്ങൾ എന്നിവർചേ ർ ന്നാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്.
2025 മാർച്ചിൽ ദോഹയിൽ നടന്ന ഖത്തരി-റഷ്യൻ സംയുക്ത സമിതി യോഗത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക, വ്യാപാര സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഖത്തർ അമീറിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.
2018 ന് ശേഷമുള്ള ഖത്തർ അമീർ ഷെയ്ഖ് തമീമിന്റെ ആദ്യ റഷ്യൻ സന്ദർശനം ഖത്തർ-റഷ്യ ബന്ധത്തിൽ ഊർജ്ജം, വ്യാപാരം, നയതന്ത്രം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് വഴിയൊരുക്കും.
 സമീപഭാവിയിൽ ഇരു രാജ്യങ്ങളും സംയുക്ത പദ്ധതികൾനടപ്പിലാക്കാനായി നിരവധി കരാറുകളിൽ ഒപ്പുവെക്കും.മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയകൂടിക്കാഴ്ചയിൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളെ പ്രസിഡന്റ് പുടിൻ അഭിനന്ദിച്ചു.ഇസ്രായേൽ-പലസ്തീൻ സംഘർഷംപരിഹരിക്കുന്നതിന് ഖത്തർ വളരെ ഗൗരവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം," അദ്ദേഹംപറഞ്ഞു.
റഷ്യൻപ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായിനടത്തിയ കൂടിക്കാഴ്ചയിൽ
 സിറിയയുടെ പുതിയ ഭരണാധികാരി മോസ്കോയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിവ്യക്തമാക്കി.സമീപ നാളിൽ സിറിയൻ
പ്രസിഡന്റ് അൽ-ഷറ ഖത്തർ സന്ദർശനംനടത്തിയ പ്പോൾ സിറിയയും റഷ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുവെന്ന്ഖത്തർ അമീർ പുടിനോട് പറഞ്ഞു.
ഡിസംബറിൽ അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ തലസ്ഥാനത്ത് എത്തിയതോടെ അൽ-അസദ് രാജ്യം വിട്ടതിനുശേഷം മേഖലയിൽ സ്വാധീനം നിലനിർത്താൻ റഷ്യ സിറിയയിലെ രണ്ട് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് നിലനിർത്താൻ പുടിൻ ശ്രമിക്കുന്നതിനിടെയുള്ള ഖത്തർ അമീറിന്റെ കൂടിക്കാഴ്ച പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
സിറിയ ഒരു പരമാധികാര, സ്വതന്ത്ര, പ്രദേശികമായി അവിഭാജ്യ രാഷ്ട്രമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു,  സിറിയൻ ജനതയ്ക്ക് മാനുഷിക സഹായം ഉൾപ്പെടെ സഹായം നൽകുന്നതിനുള്ള സാധ്യതയെകുറിച്ച് ചർച്ചനടത്തുമെന്നുംറഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനോട് പറഞ്ഞു
ഖത്തറും റഷ്യയും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിപ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മജീദ് അൽ അൻസാരി അമീറിന്റെ മോസ്കോ സന്ദർശനത്തെ “ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിലെ  സുപ്രധാന നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചു.
ലോകത്തിലെ മുൻനിര പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഖത്തറും റഷ്യയും ഉൾപ്പെടുന്നുവെന്നും ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് അവ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അൻസാരി അഭിപ്രായ പെട്ടു.ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിറഷ്യൻപ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായിനടത്തിയ കൂടിക്കാഴ്ചയിൽ
 സിറിയയുടെ പുതിയ ഭരണാധികാരി മോസ്കോയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിവ്യക്തമാക്കി.സമീപ നാളിൽ സിറിയൻ
പ്രസിഡന്റ് അൽ-ഷറ ഖത്തർ സന്ദർശനംനടത്തിയ പ്പോൾ സിറിയയും റഷ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുവെന്ന്ഖത്തർ അമീർ പുടിനോട് പറഞ്ഞു.
ഡിസംബറിൽ അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ തലസ്ഥാനത്ത് എത്തിയതോടെ അൽ-അസദ് രാജ്യം വിട്ടതിനുശേഷം മേഖലയിൽ സ്വാധീനം നിലനിർത്താൻ റഷ്യ സിറിയയിലെ രണ്ട് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് നിലനിർത്താൻ പുടിൻ ശ്രമിക്കുന്നതിനിടെയുള്ള ഖത്തർ അമീറിന്റെ കൂടിക്കാഴ്ച പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
സിറിയ ഒരു പരമാധികാര, സ്വതന്ത്ര, പ്രദേശികമായി അവിഭാജ്യ രാഷ്ട്രമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു,  സിറിയൻ ജനതയ്ക്ക് മാനുഷിക സഹായം ഉൾപ്പെടെ സഹായം നൽകുന്നതിനുള്ള സാധ്യതയെകുറിച്ച് ചർച്ചനടത്തുമെന്നുംറഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനോട് പറഞ്ഞു.
വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തറും റഷ്യയും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മജീദ് അൽ അൻസാരി, അമീറിന്റെ മോസ്കോ സന്ദർശനത്തെ “ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചു.
ലോകത്തിലെ മുൻനിര പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഖത്തറും റഷ്യയും ഉൾപ്പെടുന്നുവെന്നും ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് അവ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അൻസാരി അഭിപ്രായ പെട്ടു. മോസ്കോയിലെ അമീറിന്റെ സാന്നിധ്യം "ഖത്തറും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള വിവിധ മേഖലകളിലെ, പ്രധാനമായുംസമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളിലെസഹകരണം ഇതിനകം തന്നെ ശക്തമാകുമെന്ന്
ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി
 അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും ഖത്തർ അമീറിനെ അനു ഗമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img