02:34am 12 November 2026
NEWS
യു.എസ് പ്രസിഡന്റുമായി ഫോണിൽ ചർച്ച നടത്തി ഖത്തർ അമീർ; പ്രാദേശിക സുരക്ഷയും അടിയന്തര ചർച്ചയായി
29/05/2026  01:45 PM IST
nila
യു.എസ് പ്രസിഡന്റുമായി ഫോണിൽ ചർച്ച നടത്തി ഖത്തർ അമീർ; പ്രാദേശിക സുരക്ഷയും അടിയന്തര ചർച്ചയായി

 

 

​ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരു നേതാക്കളും വിലയിരുത്തി.
​മേഖലയിൽ കൂടുതൽ സംഘർഷങ്ങളും അസ്വാരസ്യങ്ങളും ഒഴിവാക്കാൻ എല്ലാ കക്ഷികളും ചർച്ചകൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ മാത്രമാണ് വഴിയെന്നും അമീർ ഊന്നിപ്പറഞ്ഞു.
​മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ വഹിക്കുന്ന പങ്കിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേകം പ്രശംസിച്ചു. വിവിധ കക്ഷികൾക്കിടയിൽ ആശയവിനിമയം സുഗമമാക്കുന്നതിനും ഭിന്നതകൾ പരിഹരിക്കുന്നതിനും ഖത്തർ നടത്തുന്ന സമാധാന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
​ഖത്തറും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img