11:08am 14 November 2026
NEWS
ഖത്തർ അമീറും സുഡാൻ സോവറൻറി കൗൺസിൽ ചെയർമാനും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി
27/01/2026  08:11 PM IST
nila
ഖത്തർ അമീറും സുഡാൻ സോവറൻറി കൗൺസിൽ ചെയർമാനും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി

ദോഹ:ഖത്തർ  അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സുഡാൻ റിപ്പബ്ലിക്ക് ട്രാൻസിഷണൽ സോവറൻറി കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻയും അമീരി ദിവാനിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഖത്തറും സുഡാനും തമ്മിലുള്ള  ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ, വിവിധ മേഖലകളിലെ സഹകരണം, സുഡാനിലെ നിലവിലെ സാഹചര്യം, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ചർച്ചയായി. കൂടാതെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായവിനിമയം നടത്തി.
യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സുഡാൻ  വിദേശകാര്യമന്ത്രി മോഹി എൽ-ദീൻ സാലം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക പ്രതിനിധി സംഘവും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img