
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് ഈദ് അൽ ഫിത്തർ ആശംസകൾ കൈമാറി. പ്രാദേശിക സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സംഭാഷണത്തിൽ ചർച്ചയായി.ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് നേരെ നടന്ന ഇറാൻ്റെ അക്രമത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഖത്തറിന് ഇന്ത്യയുടെ പൂർണ്ണമായ ഐക്യദാർഢ്യം അദ്ദേഹം പ്രഖ്യാപിച്ചു.അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥ ചർച്ചകളെയും സമാധാന ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ: ഖത്തറിൽ കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഖത്തർ സർക്കാർ നൽകുന്ന കരുതലിനും സംരക്ഷണത്തിനും അമീറിനോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.സൗഹൃദപരമായ ഈ സംഭാഷണത്തിന് നന്ദി അറിയിച്ച അമീർ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സഹകരണത്തെയും അഭിനന്ദിച്ചു.











