12:54pm 12 November 2026
NEWS
2028 ഒളിമ്പിക്സ് ലക്ഷ്യമാക്കി ഖത്തറി താരം;അറബ് ചമ്പ്യൻ ഷിപ്പിൽമെഡൽ തിളക്കവുമായി ഫാരസ്
28/12/2025  02:25 PM IST
nila
2028 ഒളിമ്പിക്സ് ലക്ഷ്യമാക്കി ഖത്തറി താരം;അറബ് ചമ്പ്യൻ ഷിപ്പിൽമെഡൽ തിളക്കവുമായി ഫാരസ്

ദോഹ:ദേശീയ ടീമിനായി നടത്തിയ ആദ്യ ഔദ്യോഗിക മത്സരത്തിൽ തന്നെ മെഡലുകൾ സ്വന്തമാക്കി ഖത്തറി ഭാരോദ്വഹന താരം ഫാരസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ദോഹയിൽ നടന്ന മൂന്ന് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലായാണ് ഈ മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയത്.
10-ാമത് ഖത്തർ ഇന്റർനാഷണൽ കപ്പ് 2025,യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ അറബ്ചാമ്പ്യൻഷിപ്പുകൾ,അതേ പ്രായ വിഭാഗങ്ങളിലെ വെസ്റ്റ് ഏഷ്യൻചാമ്പ്യൻഷിപ്പുകൾഎന്നിവയിലാണ് ഫാരസ് ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
ഈ നേട്ടം തന്റെ കായിക ജീവിതത്തിലെ നിർണായക ഘട്ടമാണെന്ന് ഫാരസ് പറഞ്ഞു. ഏഷ്യൻ, അറബ് തലങ്ങളിൽ തന്നെ മികച്ച ഭാരോദ്വഹന താരങ്ങൾ പങ്കെടുത്ത ശക്തമായ മത്സരങ്ങളിലാണ് ഈ വിജയം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകൻ ഇബ്രാഹിം ഹസ്സൂനയുടെ മേൽനോട്ടത്തിലും ഖത്തർ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ പിന്തുണയോടെയും നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഫാരസ് കൂട്ടിച്ചേർത്തു. മൂന്ന്ചാമ്പ്യൻഷിപ്പുകളിലെയും പങ്കാളിത്തം വിവിധ ഭാരോദ്വഹന ശൈലികളുമായി പരിചയപ്പെടാനും പുതിയ അനുഭവങ്ങൾ സമ്പാദിക്കാനും സഹായിച്ചതായും, ഇത് വരാനിരിക്കുന്ന മത്സരങ്ങളിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ വേൾഡ് ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പുകൾ, കൂടാതെ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മത്സരങ്ങളിലെ പങ്കാളിത്തമെന്നും ഖത്തറി താരം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img